ദുബൈ: ഗൾഫ് ലോകത്തെ വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ എജുകഫേയുടെ ആറാം സീസണിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ. 28, 29 തീയതികളിൽ നടക്കുന്ന മേളയിൽ രജിസ്റ്റർ ചെയ്യുന്നവരെ തേടി ഓരോ മണിക്കൂറിലും സമ്മാനങ്ങൾ എത്തും. ഇതിന് പുറമെ മെഗാ സമ്മാനവും പങ്കാളികളെ കാത്തിരിക്കുന്നു.
ഓരോ സെഷനിലും പങ്കെടുക്കുന്നവരിൽനിന്നും എല്ലാ സെഷനിലും പങ്കെടുക്കുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക സമ്മാനം നൽകും. രജിസ്റ്റർ ചെയ്യുന്നവർക്കായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിസ്കൗണ്ടും ഉണ്ട്. ഇതിനായി www.myeducafe.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാവണം.
ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ആശയവിനിമയം നടത്താൻ ഒരുക്കുന്ന എജുകഫേ ഇക്കുറി വെർച്വലായാണ് അരങ്ങേറുന്നത്. ഇന്ത്യയിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിദേശ സർവകലാശാലകളും ഉൾപ്പെടെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എജുകഫേയിൽ പങ്കെടുക്കും.
വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ല, പ്രചോദക പ്രഭാഷകനും അന്താരാഷ്ട്ര പരിശീലകനുമായ ഡോ. മാണി പോൾ, സൈക്കോളജിസ്റ്റും എജുക്കേഷനൽ കൺസൽട്ടൻറുമായ ആരതി സി. രാജരത്നം എന്നിവരാണ് പ്രധാന അതിഥികൾ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0555210987, 043902628.
ആദ്യ ദിവസമായ വ്യാഴാഴ്ച യു.എ.ഇ സമയം രാവിലെ 10 മുതൽ (ഇന്ത്യൻ സമയം 11.30) സെഷനുകൾ ആരംഭിക്കും. 'Prepare a Nutrition future'എന്ന വിഷയത്തിൽ ആസ്റ്റർ ഹോസ്പിറ്റൽ ഡയറ്റീഷ്യൻ ജനനി സംവദിക്കും. തുടർന്ന് 'A Talk on Futuristic Job'വിഷയം ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പങ്കുവെക്കും. വൈകീട്ട് 4.30ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡോ. അലക്സാണ്ടർ ജേക്കബ് പങ്കെടുക്കും. ഈ സെഷനിൽ 'The Pursuit of passion'വിഷയത്തിൽ ഡോ. അദീല അബ്ദുല്ലയും 'Harness the power within'വിഷയത്തിൽ ആരതി സി. രാജരത്നവും സംവദിക്കും.
വെള്ളിയാഴ്ച കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള സെഷൻ നടക്കും. യുനീക് വേൾഡ് ഓഫ് എജുക്കേഷൻ ഡയറക്ടർ ബൻസാൻ (How Robotics & AI make students competent in Post Covid World), ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫുഡ് ടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും ഡിപ്പാർട്മെൻറ് ഹെഡുമായ ആർ.എസ്. രശ്മി (Technologies behind food), ദുബൈ ആസ്റ്റർ ഹോസ്പിറ്റലിലെ ഡോ. അരുൺ (Mobile De-addiction), ഡോ. മാണി പോൾ (Mind Miracle, Explore yourself) എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിക്കും. ഇതിന് പുറമെ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നീറ്റ് കോച്ചിങ്ങിനെയും മെഡിക്കൽ അഡ്മിഷനെയും കുറിച്ച് ആശയങ്ങൾ പങ്കുവെക്കും. സംശയ ദൂരീകരണത്തിനുള്ള അവസരവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.