Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎജുകഫേയിൽ...

എജുകഫേയിൽ പ​ങ്കാളിയാവാം; സമ്മാനം സ്വന്തമാക്കാം

text_fields
bookmark_border
എജുകഫേയിൽ പ​ങ്കാളിയാവാം; സമ്മാനം സ്വന്തമാക്കാം
cancel

ദുബൈ: ഗൾഫ്​ ലോകത്തെ വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ എജുകഫേയുടെ ആറാം സീസണിൽ പ​ങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്​ സമ്മാനങ്ങളുടെ പെരുമഴ. 28, 29 തീയതികളിൽ നടക്കുന്ന മേളയിൽ രജിസ്​റ്റർ ചെയ്യുന്നവരെ തേടി ഓരോ മണിക്കൂറിലും സമ്മാനങ്ങൾ എത്തും. ഇതിന്​ പുറമെ മെഗാ സമ്മാനവും പങ്കാളികളെ കാത്തിരിക്കുന്നു.

ഓ​രോ സെഷനിലും പ​ങ്കെടുക്കുന്നവരിൽനിന്നും എല്ലാ സെഷനിലും പ​ങ്കെടുക്കുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്​ പ്രത്യേക സമ്മാനം നൽകും. രജിസ്​റ്റർ ചെയ്യുന്നവർക്കായി വിവിധ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ നൽകുന്ന ഡിസ്​കൗണ്ടും ഉണ്ട്​. ഇതിനായി www.myeducafe.com എന്ന വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്​ത്​ മേളയിൽ പങ്കാളികളാവണം.

ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്​ഥാപനങ്ങളുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും​ നേരിട്ട്​ ആശയവിനിമയം നടത്താൻ ഒരുക്കുന്ന എജുകഫേ ഇക്കുറി വെർച്വലായാണ്​ അരങ്ങേറുന്നത്​. ഇന്ത്യയിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിദേശ സർവകലാശാലകളും ഉൾപ്പെടെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എജുകഫേയിൽ പങ്കെടുക്കും.

വയനാട് കലക്ടർ ഡോ. അദീല അബ്​ദുല്ല, പ്രചോദക പ്രഭാഷകനും അന്താരാഷ്​ട്ര പരിശീലകനുമായ ഡോ. മാണി പോൾ, സൈക്കോളജിസ്​റ്റും എജുക്കേഷനൽ കൺസൽട്ടൻറുമായ ആരതി സി. രാജരത്നം എന്നിവരാണ്​ പ്രധാന അതിഥികൾ. രജിസ്​ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0555210987, 043902628.

അറിവും ആഹ്ലാദവും സംഗമിക്കുന്ന സെഷനുകൾ

ആദ്യ ദിവസമായ വ്യാഴാഴ്​ച യു.എ.ഇ സമയം രാവിലെ 10 മുതൽ (ഇന്ത്യൻ സമയം 11.30) സെഷനുകൾ ആരംഭിക്കും. 'Prepare a Nutrition future'എന്ന വിഷയത്തിൽ ആസ്​റ്റർ ഹോസ്​പിറ്റൽ ഡയറ്റീഷ്യൻ ജനനി സംവദിക്കും. തുടർന്ന്​ 'A Talk on Futuristic Job'വിഷയം ഷാർജ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ പ്രമോദ്​ മഹാജൻ പങ്കുവെക്കും. വൈകീട്ട്​ 4.30ന്​ നടക്കുന്ന ഉദ്​ഘാടന സെഷനിൽ ഡോ. അലക്​സാണ്ടർ ജേക്കബ്​​ പ​ങ്കെടുക്കും. ഈ സെഷനിൽ 'The Pursuit of passion'വിഷയത്തിൽ ഡോ. അദീല അബ്​ദുല്ലയും 'Harness the power within'വിഷയത്തിൽ ആരതി സി. രാജരത്​നവും സംവദിക്കും.

വെള്ളിയാഴ്​ച കരിയർ ഗൈഡൻസ്​ ഉൾപ്പെടെയുള്ള സെഷൻ നടക്കും. യുനീക്​ വേൾഡ്​ ഓഫ്​ എജുക്കേഷൻ ഡയറക്​ടർ ബൻസാൻ (How Robotics & AI make students competent in Post Covid World), ടി.കെ.എം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി ഫുഡ്​ ടെക്​നോളജി വിഭാഗം അസോസിയേറ്റ്​ പ്രഫസറും ഡിപ്പാർട്​മെൻറ്​ ഹെഡുമായ ആർ.എസ്​. രശ്​മി (Technologies behind food), ദുബൈ ആസ്​റ്റർ ഹോസ്​പിറ്റലിലെ ഡോ. അരുൺ (Mobile De-addiction), ഡോ. മാണി പോൾ (Mind Miracle, Explore yourself) എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിക്കും. ഇതിന്​ പുറമെ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നീറ്റ്​ കോച്ചിങ്ങിനെയും മെഡിക്കൽ അഡ്​മിഷനെയും കുറിച്ച്​ ആശയങ്ങൾ പ​ങ്കുവെക്കും. സംശയ ദൂരീകരണത്തിനുള്ള അവസരവും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Educafe
Next Story