ഫാൽക്കൺ പക്ഷിയുടെ പാസ്പോർട്ട് ചുമതല വൈൽഡ് ലൈഫ് വിഭാഗത്തിന്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാൽക്കൺ പക്ഷികളുടെ പാസ്പോർട്ട് വിതരണ ചുമതല പരിസ്ഥിതി അതോറിറ്റിയിലെ വൈൽഡ് ലൈഫ് മോണിറ്ററിങ് വിഭാഗത്തിനാണെന്ന് അധികൃതർ. നേരത്തേ കാർഷിക മത്സ്യവിഭവ അതോറിറ്റിയായിരുന്നു ഫാൽക്കണുകൾക്ക് പാസ്പോർട്ട് അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് പരിസ്ഥിതി അതോറിറ്റി ഈ ചുമതല ഏറ്റെടുത്തത്. നേരത്തേ കാർഷിക അതോറിറ്റി ഇഷ്യൂ ചെയ്ത പാസ്പോർട്ടുകൾക്ക് കാലാവധി കഴിയുന്നതുവരെ നിയമസാധുത ഉണ്ടാകും.

പാസ്പോർട്ട് പുതുക്കാനും പുതിയതിന് അപേക്ഷിക്കുന്നതിനും പരിസ്ഥിതി അതോറിറ്റി വെബ്‌സൈറ്റിലെ സഖർ പാസ്പോർട്ട് പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടതെന്നും വൈൽഡ് ലൈഫ് മോണിറ്ററിങ് ഡിപ്പാർട്മെൻറ് മേധാവി ഷെരിഫ അൽ സാലിം അറിയിച്ചു. 

Tags:    
News Summary - Passport responsibility for the falcon bird to the Wildlife Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.