ഇത്തിഹാദ് ക്രെഡിറ്റ് ഇന്‍ഷുറന്‍സിന്‍റെ (ഇ.സി.ഐ) യു.എ.ഇ ആൻഡ്​ ഗ്ലോബല്‍ അവാര്‍ഡ് സമർപ്പണ ചടങ്ങില്‍ ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ്​ ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാർ പുരസ്കാരം ഏറ്റുവാങ്ങുന്നു

പി.ബി. അബ്ദുല്‍ ജബ്ബാറിന്​ 'സി.ഇ.ഒ ഫോര്‍ ലൈഫ്' പുരസ്കാരം

ദു​ബൈ: ഡി​സ്‌​പോ​സി​ബ്ള്‍ ഫു​ഡ് പാ​ക്കേ​ജി​ങ്​ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ മു​ന്‍നി​ര നി​ര്‍മാ​താ​ക്ക​ളാ​യ ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ല്‍ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ പി.​ബി. അ​ബ്ദു​ല്‍ ജ​ബ്ബാ​റി​നെ 'സി.​ഇ.​ഒ ഫോ​ര്‍ ലൈ​ഫ്' അ​വാ​ര്‍ഡ് ന​ല്‍കി ആ​ദ​രി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ (എ​സ്.​ഡി.​ജി) കൈ​വ​രി​ക്കു​ന്ന​തി​ലെ മി​ക​വി​നാ​ണ്​ പു​ര​സ്‌​കാ​രം.

ഇ​ത്തി​ഹാ​ദ് ക്രെ​ഡി​റ്റ് ഇ​ന്‍ഷു​റ​ന്‍സി​ന്‍റെ (ഇ.​സി.​ഐ) യു.​എ.​ഇ ആ​ൻ​ഡ്​ ഗ്ലോ​ബ​ല്‍ അ​വാ​ര്‍ഡ് സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. സു​സ്ഥി​ര മേ​ഖ​ല​യി​ലെ പ്ര​യ​ത്‌​ന​ങ്ങ​ള്‍ക്കു​ള്ള ബ​ഹു​മ​തി​യാ​ണി​തെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ച്​ ബി​സി​ന​സ്​ തു​ട​രു​ന്ന ത​ങ്ങ​ളു​ടെ പ്ര​തി​ബ​ന്ധ​ത​ക്കു​ള്ള ഈ ​അം​ഗീ​കാ​ര​ത്തി​ന്​ ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​ബ്​​ദു​ൽ ജ​ബ്ബാ​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ​ത്തി​ലും സു​ര​ക്ഷ​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പി​ന്തു​ട​രാ​ന്‍ ഈ ​അം​ഗീ​കാ​രം പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു. ക​ഴി​ഞ്ഞ വ​ര്‍ഷം ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ പ​രി​സ്ഥി​തി​യും സു​സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട്, റീ​സൈ​ക്കി​ള്‍ ചെ​യ്യാ​വു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഇ​ക്കോ സ്റ്റോ​ര്‍ ഹോ​ട്ട്പാ​ക്ക് യു.​എ.​ഇ​യി​ല്‍ തു​റ​ന്നി​രു​ന്നു.

Tags:    
News Summary - P.B. Abdul Jabbar wins 'CEO for Life' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.