അബൂദബി: എമിറേറ്റിലെ സ്കൂളുകളിൽ ക്ലാസ്മുറികളിലേക്ക് കുട്ടികൾക്ക് മടങ്ങിയെത്താൻ അനുമതി. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് അവസാനത്തോടെ കുട്ടികൾ മടങ്ങിയെത്തും. അബൂദബിയിലെ 80 ശതമാനം കുട്ടികളും അധ്യാപകരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അനുമതി നൽകിയത്.
അറബിക് കരിക്കുലം സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബറിൽ 70 ശതമാനം കുട്ടികളും ക്ലാസ് മുറികളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. രക്ഷിതാക്കളിലും വിദ്യാർഥികളിലും നടത്തിയ സർവേയുെട അടിസ്ഥാനത്തിലാണ് തീരു മാനം. മേയ്, ജൂൺ മാസങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, പ്രിൻസിപ്പൽമാർ തുടങ്ങിയവർക്കിടയിൽ വ്യാപക സർവേ നടത്തിയിരുന്നു. 1.17 ലക്ഷം രക്ഷിതാക്കൾ സർവേയുടെ ഭാഗമായി. സ്വദേശികളും പ്രവാസികളും ഇതിൽ ഉൾപ്പെട്ടിരുന്നു. പൊതു-സ്വകാര്യ സ്കൂളുകളിൽ സർവേ നടത്തി. 88 ശതമാനം രക്ഷിതാക്കളും വാക്സിനേഷനിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി അധികൃതർ അറിയിച്ചു.
കുട്ടികളെ സ്കൂളുകളിൽ തിരിച്ചെത്തിക്കുന്നതിന് വാക്സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു.12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ലഭ്യമാക്കിയതോടെയാണ് ഇതു സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.