ദുബൈ: പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ കലാരംഗത്തെ യുവ പ്രതിഭകളെ ആദരിച്ചു. ചിത്രകല രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി നേഹ ഫാത്തിമ, സംഗീത പ്രതിഭയായ പയ്യോളി സ്വദേശി വിപിൻ നാഥ് എന്നിവർക്കാണ് സ്നേഹാദരം നൽകിയത്. ദുബൈ ഖിസൈസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക നസ്രീൻ അബ്ദുല്ല ഉദ്ഘടനം ചെയ്തു. പെരുമ പ്രസിഡന്റ് ഷാജി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രമോദ്, ബിജു പണ്ടാരപറമ്പിൽ, ഹാരിസ് കോസ്മോസ്, സാജിദ് വള്ളിയത്, റിയാസ് കാട്ടടി, മൊയ്തീൻ പാട്ടായി, രാജൻ കോളവിപാലം, പ്രഭാകരൻ പുറക്കാട്, അഡ്വ. മുഹമ്മദ് സാജിദ്, റാഷിദ് കിഴക്കയിൽ, സലാം ചിത്രശാല, മൊയ്ദു തുടങ്ങിയവർ ആശംസകൾ നേർന്നു. ഷഹനാസ് തിക്കോടി സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.