ദുബൈ: പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ ഇരുപതാം വാർഷികം ദുബൈയിലെ വുഡ്ലം പാർക്ക് സ്കൂളിൽ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം സപ്ലൈകോ സി.എം.ഡിയും പത്തനംതിട്ട മുൻ കലക്ടറുമായ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. യു.എ.ഇയിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി. മികച്ച സന്നദ്ധ പ്രവർത്തകനുള്ള ഗോൾഡൻ വിസ പുരസ്കാരം നേടിയ അഡ്വ. മുഹമ്മദ് സാജിദിനെയും എഴുത്തുകാരനായ ഇ.കെ. ദിനേശനെയും ചടങ്ങിൽ ആദരിച്ചു.
എ.കെ അബ്ദുറഹിമാൻ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ, സതീഷ് പള്ളിക്കര, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, വേണു പുതുക്കുടി, കെ.ടി റമീസ്, ഷാജി ഇരിങ്ങൽ, മൊയ്തു പെരുമാൾപുരം, നിയാസ് തിക്കോടി, ബഷീർ നടമ്മൽ, ഉണ്ണി അയനിക്കാട്, ഷംസീർ പയ്യോളി, ഹർഷാദ് തച്ചൻകുന്ന്, സത്യൻ പള്ളിക്കര, ബാബു തയ്യിൽ, ഫിയാസ് ഇരിങ്ങൽ, റയീസ് കോട്ടക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.