ഭക്ഷണ ശാലകളിലെ പ്രധാന വില്ലൻമാരാണ് കീടങ്ങൾ. പാറ്റയും എലിയും എട്ടുകാലിയും ഈച്ചയും ഉറുമ്പും കൊതുകുമെല്ലാം ഹോട്ടലുകാരുടെ കഞ്ഞികുടി മുട്ടിക്കാൻ 'കരുത്തുള്ള' കീടങ്ങളാണ്. ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാൾ അടുക്കളയുടെ മൂലയിലൂടെ കുഞ്ഞൻ എലി പാഞ്ഞുപോയാൽ ചിലപ്പോൾ ഹോട്ടൽ തന്നെ അടച്ചുപൂേട്ടണ്ടി വരും.
മാത്രമല്ല, ഇവ രോഗങ്ങളിലേക്ക് നയിക്കുകയും ഉപഭോക്താക്കൾ കൈയൊഴിയാൻ കാരണമാകുകയും ചെയ്യും. ദുബൈ മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന പെസ്റ്റ് കൺട്രോൾ നയങ്ങൾ കൃത്യമായി നടപ്പാക്കിയാൽ കീടങ്ങളെല്ലാം പമ്പ കടക്കും. ഈ നയങ്ങൾ അനുസരിച്ചാൽ രണ്ടുണ്ട് ഗുണം. ഒന്ന് കീടങ്ങളെ അകറ്റിനിർത്താം, രണ്ട് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാം. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം:
വ്യവസായ ഉദ്ദേശത്തോടുകൂടി നടത്തുന്ന എല്ലാ അടുക്കളകളും കീടങ്ങളെ നിയന്ത്രിക്കുന്നതിനായി (പെസ്റ്റ് കൺട്രോൾ) ദുബൈ മുനിസിപ്പാലിറ്റിയുടെ അംഗീകൃത സ്ഥാപനവുമായി കരാർ ഉണ്ടാക്കണം. അവർ രണ്ടു തവണയെങ്കിലും സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും കീടനശീകരണ പ്രക്രിയ നടത്തുകയും ചെയ്യണം.
അംഗീകൃത പെസ്റ്റ് കൺട്രോൾ സ്ഥാപനങ്ങളുടെ പട്ടിക മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളുമായുണ്ടാക്കുന്ന കരാറിന് സാധുതയില്ല
മുനിസിപ്പാലിറ്റിയുടെ പരിശോധന സമയത്ത് എലിയെയോ എലിയുണ്ടെന്നു വരുത്തുന്ന അടയാളങ്ങളോ കണ്ടെത്തിയാൽ സ്ഥാപനം അടച്ചുപൂേട്ടണ്ടി വരും. വൻ തുക പിഴ വേറെയും.
എലി, പാറ്റ, ഈച്ച തുടങ്ങിയവ ഉള്ള സ്ഥാപനങ്ങളെ ഉപഭോക്താക്കൾ കൈയൊഴിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.