ദുബൈ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നാടകരചനകളെ കുറിച്ച ഗവേഷണത്തിന് വിദ്യാർഥിനിക്ക് കേരള യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി. മുഹ്സിന താഹക്കാണ് പിഎച്ച്.ഡി സമ്മാനിച്ചത്.
കേരള യൂനിവേഴ്സിറ്റിയിലെ ഡിപ്പാർട്മെന്റ് ഓഫ് അറബിക് ലാംഗ്വേജിൽ ഗവേഷകയായ മുഹ്സിന, ഡോ. ഷംനാദിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. ‘ശൈഖ് സുൽത്താൻ അൽ ഖാസിമിയുടെ നാടകങ്ങളിലെ സാംസ്കാരികവും ദേശീയവുമായ സ്വാധീനം’ തലക്കെട്ടിൽ അവതരിപ്പിച്ച ഗവേഷണ പഠനത്തിൽ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും സുൽത്താന്റെ നാടകരചനകൾ വഹിച്ച ബഹുമുഖ പങ്കിനെ കുറിച്ചായിരുന്നു ഊന്നൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.