പ്ലസ്​ ടു: യു.എ.ഇയിൽ 97.31 ശതമാനം ജയം

ദുബൈ: പ്ലസ്​ ടു പരീക്ഷയിൽ യു.എ.ഇയിൽ 97.31 ശതമാനം വിജയം. എട്ട്​ സ്​കൂളുകളിൽനിന്ന്​ 464 കുട്ടികൾ രജിസ്​റ്റർ ചെയ്​തതിൽ 446 പേരാണ്​ പരീക്ഷ​ എഴുതിയത്​. ഇതിൽ 434 പേരും വിജയിച്ചു. 112 കുട്ടികൾ എല്ലാ വിഷയത്തിലും എ ​പ്ലസ്​ നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ യു.എ.ഇയിൽ വിജയ ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 93.94 ആയിരുന്നു വിജയ ശതമാനം. കോവിഡ്​ പ്രതിസന്ധിക്കിടയിലും വിദ്യാർഥികൾ പൊരുതി നേടിയതാണ്​ ഈ വിജയം.

ഇക്കുറി ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്​ 92പേർ രജിസ്​റ്റർ ചെയ്​ത ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിലാണ്​. എല്ലാ കുട്ടികളും വിജയിച്ചു. സയൻസിൽ 19ഉം കോമേഴ്​സിൽ 20ഉം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി.അബൂദബി മോഡൽ സ്​കൂളിൽ പരീക്ഷഫലം വന്ന എല്ലാ കുട്ടികളും വിജയിച്ചു. ഈ സ്​കൂളിലെ അഞ്ച്​ കുട്ടികളുടെ ഫലം ലഭ്യമാകാനുണ്ട്​. മൂന്ന്​ കുട്ടികൾക്ക്​ കോവിഡ്​ പോസിറ്റിവായതിനാൽ പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

17 കുട്ടികൾ സയൻസിലും 13 പേർ കോമേഴ്​സിലും എല്ലാ വിഷയങ്ങൾക്കും എ ​പ്ലസ്​ നേടി.ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിൽ പരീക്ഷ എഴുതിയ 41 കുട്ടികളിൽ എല്ലാവരും വിജയിച്ചു. 13 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി. അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിൽ 14​ കുട്ടികൾ രജിസ്​റ്റർ ചെയ്​തെങ്കിലും രണ്ടുപേർക്ക്​ പരീക്ഷ എഴുതാനായില്ല. ബാക്കി 12 കുട്ടികളും തുടർപഠനത്തിന്​ യോഗ്യത നേടി. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്​കൂളിൽ 58 വിദ്യാർഥികൾ രജിസ്​റ്റർ ചെയ്​തെങ്കിലും നാല്​ പേർക്ക്​ കോവിഡ്​ മൂലം പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പരീക്ഷ പൂർത്തിയാക്കിയ എല്ലാ കുട്ടികളും വിജയിച്ചു. ഫുജൈറ ദ ഇന്ത്യൻ സ്​കൂളിലെ 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ 495 കുട്ടികളിൽ 465 പേരായിരുന്നു ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​.

പരീക്ഷ എഴുതിയ കുട്ടികളും 'ആബ്​സൻറ്​'

പരീക്ഷ എഴുതിയ കുട്ടികളിൽ എട്ട്​ പേരെ 'ആബ്​സൻറ്​' ഗണത്തിലാണ്​ ഉൾപെടുത്തിയിരിക്കുന്നത്​. അബൂദബി മോഡൽ സ്​കൂളിലെ മാത്രം അഞ്ച്​ കുട്ടിക​ളുടെ ഫലത്തിൽ ആബ്​സൻറ്​ എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

ഇതുമായി ബന്ധപ്പെട്ട്​ അധികൃതർക്ക്​ ഇ- മെയിൽ അയച്ചിട്ടുണ്ടെന്ന്​ സ്​കൂൾ ​പ്രിൻസിപ്പൽ വി.വി. അബ്​ദുൽ ഖാദർ​ അറിയിച്ചു. 83 കുട്ടികളാണ്​ സ്​കൂളിൽ നിന്ന്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തത്​. കോവിഡ്​ മൂലം മൂന്ന്​ കുട്ടികൾക്കാണ്​ പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വന്നത്​. എന്നാൽ, ഫലം വന്നപ്പോൾ ഇവർ ഉൾപ്പെടെ എട്ട്​ കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ല എന്നാണ്​ വെബ്​സൈറ്റിൽ കാണിക്കുന്നത്​. ഉമ്മുൽഖുവൈൻ ഇംഗ്ലീഷ്​ സ്​കൂളിലെ മൂന്ന്​ കുട്ടികളുടെ റിസൽട്ടിലും ആബ്​സൻറാണ്​​ രേഖപ്പെടുത്തിയിരിക്കുന്നത്​.

 സ്​​കൂളുകളുടെ പ്രകടനം 

(സ്​കൂൾ, രജിസ്​റ്റർ ചെയ്​വർ,​ വിജയികൾ, ഫുൾ എ പ്ലസ് എന്ന ക്രമത്തിൽ)​

ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ: 92, 92, 39​

ഗൾഫ്​ മോഡൽ സ്​കൂൾ ദുബൈ: 76, 62, 06

ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ, ഷാർജ: 41, 41, 20

ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽഖുവൈൻ: 58, 55, 08

ഇന്ത്യൻ സ്​കൂൾ, ഫുജൈറ: 38, 12, 01

ന്യൂ ഇന്ത്യൻ സ്​കൂൾ, റാസൽഖൈമ: 58, 54, 04

ന്യൂ ഇന്ത്യൻ സ്​കൂൾ, അൽഐൻ: 14, 13, 00

ന്യൂ മോഡൽ സ്​കൂൾ, അബൂദബി: 83, 75, 30

Tags:    
News Summary - Plus Two: 97.31% victory in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.