പ്ലസ് ടു: യു.എ.ഇയിൽ 97.31 ശതമാനം ജയം
text_fieldsദുബൈ: പ്ലസ് ടു പരീക്ഷയിൽ യു.എ.ഇയിൽ 97.31 ശതമാനം വിജയം. എട്ട് സ്കൂളുകളിൽനിന്ന് 464 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 446 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 434 പേരും വിജയിച്ചു. 112 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എ.ഇയിൽ വിജയ ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 93.94 ആയിരുന്നു വിജയ ശതമാനം. കോവിഡ് പ്രതിസന്ധിക്കിടയിലും വിദ്യാർഥികൾ പൊരുതി നേടിയതാണ് ഈ വിജയം.
ഇക്കുറി ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് 92പേർ രജിസ്റ്റർ ചെയ്ത ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലാണ്. എല്ലാ കുട്ടികളും വിജയിച്ചു. സയൻസിൽ 19ഉം കോമേഴ്സിൽ 20ഉം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.അബൂദബി മോഡൽ സ്കൂളിൽ പരീക്ഷഫലം വന്ന എല്ലാ കുട്ടികളും വിജയിച്ചു. ഈ സ്കൂളിലെ അഞ്ച് കുട്ടികളുടെ ഫലം ലഭ്യമാകാനുണ്ട്. മൂന്ന് കുട്ടികൾക്ക് കോവിഡ് പോസിറ്റിവായതിനാൽ പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
17 കുട്ടികൾ സയൻസിലും 13 പേർ കോമേഴ്സിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 41 കുട്ടികളിൽ എല്ലാവരും വിജയിച്ചു. 13 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 14 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും രണ്ടുപേർക്ക് പരീക്ഷ എഴുതാനായില്ല. ബാക്കി 12 കുട്ടികളും തുടർപഠനത്തിന് യോഗ്യത നേടി. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ 58 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തെങ്കിലും നാല് പേർക്ക് കോവിഡ് മൂലം പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പരീക്ഷ പൂർത്തിയാക്കിയ എല്ലാ കുട്ടികളും വിജയിച്ചു. ഫുജൈറ ദ ഇന്ത്യൻ സ്കൂളിലെ 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ 495 കുട്ടികളിൽ 465 പേരായിരുന്നു ഉന്നത പഠനത്തിന് യോഗ്യത നേടിയത്.
പരീക്ഷ എഴുതിയ കുട്ടികളും 'ആബ്സൻറ്'
പരീക്ഷ എഴുതിയ കുട്ടികളിൽ എട്ട് പേരെ 'ആബ്സൻറ്' ഗണത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്. അബൂദബി മോഡൽ സ്കൂളിലെ മാത്രം അഞ്ച് കുട്ടികളുടെ ഫലത്തിൽ ആബ്സൻറ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് ഇ- മെയിൽ അയച്ചിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ വി.വി. അബ്ദുൽ ഖാദർ അറിയിച്ചു. 83 കുട്ടികളാണ് സ്കൂളിൽ നിന്ന് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കോവിഡ് മൂലം മൂന്ന് കുട്ടികൾക്കാണ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വന്നത്. എന്നാൽ, ഫലം വന്നപ്പോൾ ഇവർ ഉൾപ്പെടെ എട്ട് കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ല എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്കൂളിലെ മൂന്ന് കുട്ടികളുടെ റിസൽട്ടിലും ആബ്സൻറാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്കൂളുകളുടെ പ്രകടനം
(സ്കൂൾ, രജിസ്റ്റർ ചെയ്വർ, വിജയികൾ, ഫുൾ എ പ്ലസ് എന്ന ക്രമത്തിൽ)
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: 92, 92, 39
ഗൾഫ് മോഡൽ സ്കൂൾ ദുബൈ: 76, 62, 06
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ: 41, 41, 20
ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ: 58, 55, 08
ഇന്ത്യൻ സ്കൂൾ, ഫുജൈറ: 38, 12, 01
ന്യൂ ഇന്ത്യൻ സ്കൂൾ, റാസൽഖൈമ: 58, 54, 04
ന്യൂ ഇന്ത്യൻ സ്കൂൾ, അൽഐൻ: 14, 13, 00
ന്യൂ മോഡൽ സ്കൂൾ, അബൂദബി: 83, 75, 30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.