അബൂദബി: അറേബ്യൻ ചരിത്രത്തിൽ പുത്തനധ്യായം എഴുതിച്ചേർത്ത് ഫ്രാൻസിസ് മാർപാപ്പ ഇമറാത്തിെൻറ മണ്ണിൽ കാൽ തൊട്ടു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും സന്ദേശമോതി ലോകജനതയെ പ്രചോദിപ്പിച്ച യു.എ.ഇയുടെ അര നൂറ്റാണ്ട് പാരമ്പര്യത്തിന് ലഭിച്ച മഹനീയ ആദരം. മാനവ സാഹോദര്യത്തിെൻറ അപാരമായ സാധ്യതകളെ പ്രോജ്വലിപ്പിക്കുന്ന ഇൗ സന്ദർശനം തലമുറകളിൽനിന്ന് തലമുറകളിലേക്ക് സ്നേഹ സന്ദേശം കൈമാറും.
ഞായറാഴ്ച രാത്രി പത്തോടെ അലിറ്റാലിയയുടെ ബോയിങ് ബി777 വിമാനത്തിലാണ് മാർപാപ്പ അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്താവളത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് തുടങ്ങിയവർ ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു.
ലേഖകരും ഫോേട്ടാഗ്രഫർമാരും വിഡിയോഗ്രഫർമാരും ഉൾപ്പെടെ 69 മാധ്യമപ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പക്ക് സ്വീകരണം നൽകും. 12.20ന് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തും. വൈകുന്നേരം അഞ്ചിന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 6.10ന് ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. അബൂദബി സെൻറ് ജോസഫ്സ് കാത്തലിക് ചർച്ച് സന്ദർശിച്ചുകൊണ്ടാണ് ചൊവ്വാഴ്ചയിലെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. രാവിലെ 9.10നാണ് ചർച്ച് സന്ദർശനം. 10.30ന് സായിദ് സ്പോർട്സ് സിറ്റിയിൽ പൊതുസമ്മേളനം ആരംഭിക്കും. ഉച്ചക്ക് 12.40ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ മാർപാപ്പക്ക് യാത്രയയപ്പ് നൽകും.
വിമാനയാത്രക്കിടെ രാഷ്ട്ര തലവന്മാർക്ക് ആശംസ
അബൂദബി: യു.എ.ഇയിലേക്കുള്ള യാത്രാമധ്യേ വിമാനം ഒാരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കുേമ്പാഴും രാഷ്ട്ര തലവന്മാർക്ക് ഫ്രാൻസിസ് മാർപാപ്പ ടെലിഗ്രാം സന്ദേശമയച്ചു. ‘താങ്കൾക്കും ഇൗജിപ്ഷ്യൻ ജനതക്കും ഹൃദ്യമായ ആശംസ അറിയിക്കുന്നുവെന്ന് ഇൗജിപ്തിന് മുകളിലൂടെ പറന്നപ്പോൾ ഇൗജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിക്കയച്ച സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
യു.എ.ഇയിലേക്കുള്ള യാത്രാമധ്യേ ഞാൻ നിങ്ങളുടെ രാജ്യത്തിന് മുകളിലൂടെ പറക്കുകയാണ്. ദൈവം നിങ്ങളുടെ രാജ്യത്തെ അനുഗ്രഹിക്കെട്ടയെന്നും സമാധാനവും സന്തോഷവും നൽകെട്ടയെന്ന് പ്രാർഥിക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു. സൗദി അറേബ്യയുടെ മുകളിലെത്തിയപ്പോൾ സൽമാൻ രാജാവിനും മാർപാപ്പ സന്ദേശമയച്ചു. തെൻറ യാത്രയെ കുറിച്ച് സന്ദേശത്തിൽ അറിയിച്ചു. സൗദിക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.