സേവയുടെ പുതിയ മൊബൈൽ ജനറേറ്റർ

വൈദ്യുതി നിലച്ചോ; ഓടിയെത്തും മൊബൈൽ ജനറേറ്റർ

ഷാർജ: ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ (സേവ) വൈദ്യുതി എമർജൻസി വകുപ്പിന് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 1500 കിലോവാട്ട് ശേഷിയുള്ള ആദ്യത്തെ മൊബൈൽ ജനറേറ്റർ യൂനിറ്റ് ലഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 50ലധികം വീടുകളിൽ ഈ യൂനിറ്റ് വഴി വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്ന് എമർജൻസി മാനേജ്‌മെൻറ് ഡയറക്ടർ എൻജിനീയർ അബ്​ദുൽ റഹ്​മാൻ കറം പറഞ്ഞു.

ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കാവുന്ന 500 കിലോവോൾട്ടും 250 കിലോവോൾട്ടും ശേഷിയുള്ള നിരവധി ജനറേറ്ററുകൾ സേവക്കുണ്ടെന്നും പുതിയ യൂനിറ്റ് കൂടുതൽ തിരക്കുപിടിച്ച ഭാഗങ്ങളിൽ സേവനം നൽകാൻ ഉപയോഗിക്കുമെന്നും കറം പറഞ്ഞു.

Tags:    
News Summary - Power outage; Mobile generator that will run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.