ഷാർജ: കോവിഡ് വ്യാപനത്തിെൻറ വെളിച്ചത്തിൽ വിദ്യാർഥികളുടെ സുരക്ഷയും വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതിയും ഉറപ്പുവരുത്തണമെന്ന് ഷാർജ വിദ്യാഭ്യാസ കൗൺസിൽ (എസ്.ഇ.സി) ചെയർമാൻ സയീദ് മുസാബ അൽ കാബി പറഞ്ഞു. ചെയർമാെൻറ നേതൃത്വത്തിൽ ഷാർജ വിദ്യാഭ്യാസ കൗൺസിലിൽ നിന്നുള്ള പ്രതിനിധി സംഘം ഹൈബ്രിഡ് വിദ്യാഭ്യാസ സമ്പ്രദായം ഉപയോഗിക്കുന്ന പാകിസ്താൻ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു.
കോവിഡ് വ്യാപനത്തിെൻറ വെളിച്ചത്തിൽ വിദ്യാർഥികളുടെ സുരക്ഷക്കുള്ള പദ്ധതികളും തന്ത്രങ്ങളും അനുസരിച്ച് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി നൽകിയ നിർദേശങ്ങളോടുള്ള പ്രതിബദ്ധതയുടെ വ്യാപ്തി ഉറപ്പാക്കാനായിരുന്നു സന്ദർശനം. സ്കൂൾ അന്തരീക്ഷം തൃപ്തികരമായിരുന്നുവെന്ന് സംഘം വിലയിരുത്തി. വരുംദിവസങ്ങളിൽ മറ്റു സ്കൂളുകളിലും സംഘം സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.