ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ‘ഒളിമങ്ങാത്ത ഓർമകൾ’പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള​ സമ്മാനം ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ നൽകുന്നു

വിജയികൾക്ക്​ സമ്മാനം നൽകി

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച 'ഒളിമങ്ങാത്ത ഓർമകൾ'പ്രവചന മത്സരത്തിൽ ദുബൈ കെ.എം.സി.സി ഭാരവാഹികളായ ഒ.കെ. ഇബ്രാഹീമും എൻ.കെ. ഇബ്രാഹിമും വിജയികളായി. 1980കളിലെ വിദ്യാർഥി യുവജന കാലഘട്ടത്തിലെ ഓർമ ചിത്ര ഫോട്ടോയിലെ വ്യക്​തികളെ നിർണയിക്കലായിരുന്നു മത്സരം. മുസ്​ലിം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്​, ഉബൈദുള്ള എം.എൽ.എ എന്നിവരുടെ പേരുകൾ കൃത്യമായി പറഞ്ഞവരിൽനിന്നാണ്​ വിജയികളെ തെരഞ്ഞെടുത്തത്​.

ദുബൈ കെ.എം.സി.സി ആസ്​ഥാനത്ത് നടന്ന അനുമോദന ചടങ്ങിൽ പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ സമ്മാനം നൽകി. ഭാരവാഹികളായ റയീസ് തലശ്ശേരി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർ ഉൾപ്പെട്ട ജഡ്ജിങ്​ കമ്മിറ്റിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബൈ കെ.എം.സി.സി സ്​റ്റേറ്റ്​ കമ്മിറ്റി സെക്രട്ടറി നിസാം കൊല്ലം മത്സരം ഏകോപിപ്പിച്ചു. മുസ്തഫ വേങ്ങര, അഡ്വ. സാജിദ് അബൂബക്കർ, ഒ. മൊയ്തു എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.