ദുബൈ: ഗ്ലോബൽ പ്രോംറ്റ് എൻജിനിയറിങ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച് ഇന്ത്യക്കാർ. നിർമിത ബുദ്ധി മേഖലയിലെ കഴിവ് തെളിയിക്കാനുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിലാണ് മൂന്നിൽ രണ്ട് അവാർഡുകളും ഇന്ത്യക്കാർ സ്വന്തമാക്കിയത്.
കോഡിങ്, ലിറ്ററേച്ചർ, ആർട്ട് എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി 10 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള മത്സരമായിരുന്നു നടന്നത്. ഇതിൽ കോഡിങ് കാറ്റഗറിയിൽ ഇന്ത്യക്കാരനായ അജയ് സിറിലും ലിറ്ററേച്ചർ വിഭാഗത്തിൽ ആദിത്യ നായരും വിജയികളായി.
അജയ് സിറിൽ കോഴിക്കോട് ഐ.ഐ.എം പൂർവ വിദ്യാർഥിയാണ്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽ നിന്നാണ് ഇവർ അവാർഡുകൾ ഏറ്റുവാങ്ങിയത്.
100 രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രോംറ്റ് എൻജിനീയറിങ്ങിലെ ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളുടെ പ്രകടനത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചതെന്ന് ശൈഖ് ഹംദാൻ ചടങ്ങിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.