അജ്മാന്: അജ്മാനില്‍ കഴിഞ്ഞ വർഷം പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത് രണ്ട് കോടി അറുപത് ലക്ഷം പേര്. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതു സംബന്ധമായ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 11,402,598 പാസഞ്ചർ ട്രാൻസ്പോർട്ട് ട്രിപ്പുകൾ പൂർത്തിയാക്കിയതായും അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു. അതോറിറ്റി ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ഗതാഗത മാർഗങ്ങൾ വൈവിധ്യവത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
റോഡിലെ ഗതാഗത നിരീക്ഷകരുടെ സാന്നിധ്യത്തിന് പുറമെ എല്ലാ ഗതാഗത മാർഗങ്ങളിലും നിരീക്ഷണ കാമറകളും ട്രാക്കിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇത് വഴി സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളായ ബസുകള്‍, ടാക്സികള്‍, അബ്രകള്‍, ബസ് ഓണ്‍ ഡിമാൻഡ് എന്നിവക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.