റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ യു.​എ.​ഇ സു​സ്ഥി​ര വ​ര്‍ഷാ​ച​ര​ണം

റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ യു.​എ.​ഇ സു​സ്ഥി​ര വ​ര്‍ഷാ​ച​ര​ണം

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ സു​സ്ഥി​ര വ​ര്‍ഷാ​ച​ര​ണ​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ര​ക്ഷി​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ സ​ദ​സ്സ് ശ്ര​ദ്ധേ​യ​മാ​യി.

സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ എ​സ്.​എ. സ​ലീ​മി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ക്ക് പ്രി​ന്‍സി​പ്പ​ല്‍ വ​ള​പ്പി​ല്‍ അ​ബ്ദു​ല്ല​ക്കു​ട്ടി, സ്കൂ​ള്‍ സു​സ്ഥി​ര സ​മി​തി ക​ണ്‍വീ​ന​ര്‍ രാ​ജ്യ​ശ്രീ സ​ഞ്ജീ​വ്, ഹെ​ഡ് ബോ​യ് ഫാ​രി​ഷ് ബ​ഷീ​ര്‍, ഹെ​ഡ് ഗേ​ള്‍ ആ​ഞ്ച​ല്‍ ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഐ​ക്യ​രാ​ഷ്ട്ര പു​റ​ത്തി​റ​ക്കി​യ വി​ഖ്യാ​ത​മാ​യ 17 സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി പ്രി​ന്‍സി​പ്പ​ല്‍ അ​ബ്ദു​ല്ല​ക്കു​ട്ടി പ​റ​ഞ്ഞു.

വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ഈ ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, സാ​ര്‍വ​ലൗ​കി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ഈ ​ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കേ​ണ്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ താ​ല്‍പ​ര്യ​പൂ​ര്‍വം പ​ങ്കെ​ടു​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഈ ​അ​ധ്യ​യ​ന​വ​ര്‍ഷം മു​ഴു​വ​ന്‍ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​താ​യും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Rak Indian School UAE Sustainability Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.