റാസൽഖൈമ: രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ ‘ഇൻകുബേറ്റർ 5.0’ എന്ന പേരിൽ ശാസ്ത്ര കലാമേള സംഘടിപ്പിച്ചു. നഴ്സറി മുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ ശാസ്ത്രാവബോധവും സർഗാത്മകമായ കഴിവുകളും വിളിച്ചോതുന്നതായിരുന്നു പ്രദർശനം.
ശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി തുടങ്ങിയ വിഭാഗങ്ങൾ വർക്കിങ് മോഡലുകളും നിശ്ചല മോഡലുകളും ഡിജിറ്റൽ പ്രദർശനങ്ങളും ജാലവിദ്യകളും ഒരുക്കിയപ്പോൾ ഭാഷ, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങൾ ലോകാത്ഭുതങ്ങളും ചരിത്ര സംഭവങ്ങളും കല, സാംസ്കാരിക, സാഹിത്യ പ്രദർശനങ്ങളും ദൃശ്യവത്കരിച്ചു.
മേളയുടെ ഉദ്ഘാടനം റാസൽഖൈമ മിനിസ്ട്രി ഓഫ് എജുക്കേഷൻ ഇൻസ്പെക്ഷൻ വിഭാഗം ഡയറക്ടർ നാദിർ മൂസ അബ്ദുല്ല അൽ മന്തൂസ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ സ്വാഗതം പറഞ്ഞു. റാസൽഖൈമ ഡിപ്പാർട്മെന്റ് ഓഫ് നോളജ് ഡയറക്ടർ സ്റ്റീവ് റെസിഗ്, മറ്റു സ്കൂളുകളിലെ പ്രിൻസിപ്പൽമാർ തുടങ്ങിയവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.