ദുബൈ: റമദാനിൽ പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ). പള്ളികളിൽ നമസ്കാര സമയം കോവിഡ് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ, മാസ്ക് ധരിക്കുക, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക എന്നിവയിൽ ഇളവില്ല. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് റമദാനിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച 288 പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്തത്.
ഇളവുകൾ ഇങ്ങനെ
•പള്ളികളിൽ ദിവസേന ക്ലാസുകളും പ്രഭാഷണങ്ങളും നടത്താം
•പള്ളികളിൽ കുപ്പിവെള്ളം വിതരണം ചെയ്യാം
•തറാവീഹ് നമസ്കാരവും റമദാൻ അവസാന 10 ദിവസത്തെ തഹജ്ജുദ് (ഖിയാമുല്ലൈൽ) നമസ്കാരവും നടത്താം
•സ്ത്രീകളുടെ നമസ്കാര ഹാളുകൾ സാധാരണപോലെ പ്രവർത്തിക്കാം
•ഖുർആൻ കോപ്പികൾ പള്ളിയിലെത്തുന്നവർക്ക് നൽകാം. ഓരോ ഉപയോഗത്തിന് ശേഷവും അണുമുക്തമാക്കണം
•ഇശാ, തറാവീഹ് നമസ്കാരങ്ങൾ പൂർത്തിയാക്കാൻ 45 മിനിറ്റ് എടുക്കാം. കഴിഞ്ഞ വർഷം ഇത് 20 മിനിറ്റായിരുന്നു. തഹജ്ജുദിനും 45 മിനിറ്റ്.
•റമദാൻ ടെൻറുകൾക്ക് അനുവാദം
•ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 20 മിനിറ്റ് വരെ ആകാം. നേരത്തെ അഞ്ചു മുതൽ 10 മിനിറ്റ് വരെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.