കൈകൾ  കഴുകുക,  ടിഷ്യൂ കരുതുക

കാലാവസ്​ഥയിലെ മാറ്റം കാരണം ജലദോഷവും ചുമയും കഫക്കെട്ടും പനിയുമെല്ലാം സർവസാധാരണമാണ്​. ഒട്ടനവധി രോഗങ്ങൾ തടയാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്​ തിളപ്പിച്ച്​ ആറിയ വെള്ളം ഉപയോഗിക്കുക എന്നതാണ്​. കടുത്ത ചൂടുള്ള കാലമായി തുടങ്ങിയതിനാൽ ഒരുപാട്​ തണുത്ത പാനീയങ്ങൾ കുടിക്കുന്നത്​ കഴിയുന്നത്ര ഒഴിവാക്കുക. ഉപ്പിട്ട ചൂടുവെള്ളം ഉപയോഗിച്ച്​ ഗാർഗിൾ ചെയ്യുന്നത്​ തൊണ്ടയിലെ അണുബാധക്ക്​ ആശ്വാസമാകും.

സൗഹൃദങ്ങൾ കൂടുതലായി പുതുക്കുള്ള വേളകളാണ്​ ഇഫ്​താർ, സുഹൂർ വിരുന്നുകൾ. ജലദോഷവും തുമ്മലും ചുമയുമുള്ളവർ മാസ്​ക്​ ധരിക്കുകയും കൈയിൽ ടിഷ്യൂ കരുതുകയും ചെയ്യുന്നത്​ മറ്റുള്ളവരിലേക്ക്​ രോഗം പടരാതിരിക്കാൻ സഹായകമാവും.  തുമ്മുകയും ചുമക്കുകയും ചെയ്യു​േമ്പാൾ  വായ്​ മറച്ച കൈകൾ കഴുകാതെ ഹസ്​തദാനം ചെയ്യുന്നത്​ ഒഴിവാക്കുക തന്നെ വേണം.

Tags:    
News Summary - ramadan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.