റാസല്‍ഖൈമ മര്‍ജാന്‍

ഐലന്‍റ് റിസോര്‍ട്ട് കോര്‍ണീഷിലെ കാഴ്ച്ച

നീലാകാശം, പച്ചക്കടല്‍

‘നിങ്ങള്‍ക്ക് മാനവികതയിലുള്ള വിശ്വാസം നഷ്ടപ്പെടരുത്. മനുഷ്യത്വം ഒരു സമുദ്രം പോലെയാണ്, സമുദ്രത്തിലെ ഏതാനും തുള്ളികള്‍ വൃത്തികെട്ടതായിരിക്കും, സമുദ്രം വൃത്തികെട്ടതല്ല’ - മഹാത്മാഗാന്ധി.

മനുഷ്യ ജീവിതവുമായി കടലിനെ ഉപമിക്കാത്ത മഹദ്വ്യക്തികള്‍ വിരളമായിരിക്കും. വിരഹത്തിന്‍റെയും പ്രതീക്ഷയുടെയും എഴുത്തുകുത്തുകള്‍ നടത്തുന്നവരും കവിതകള്‍ രചിക്കുന്നവരും കഴിഞ്ഞ കാലങ്ങളിലും വര്‍ത്തമാന കാലത്തും സജീവം തന്നെ. ബഹളമയത്തില്‍ നിന്നകന്ന് ശാന്തമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒന്നാന്തരമൊരു ഇടമാണ് കടല്‍ തീരങ്ങള്‍. വ്യത്യസ്ത അനുഭൂതികള്‍ സമ്മാനിക്കുന്ന 50ഓളം കടല്‍ തീരങ്ങളാല്‍ സമ്പന്നമാണ് റാസല്‍ഖൈമ. സാധാരണയുള്ള മണല്‍പരപ്പുകള്‍ തുടങ്ങി സ്വര്‍ണവും ചെമപ്പും തുടങ്ങി വൈവിധ്യ നിറങ്ങളുള്‍ക്കൊള്ളുന്ന കടല്‍ തീരങ്ങള്‍ സന്ദര്‍ശകരുടെ മനം നിറക്കും. കടലും മലനിരകളും തൊട്ടു നില്‍ക്കുന്ന പ്രതീതിയും റാസല്‍ഖൈമയില്‍ അനുഭവഭേദ്യമാകും. ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന ബീച്ചുകള്‍ ഉത്തരഭാഗത്ത് ഒമാന്‍ അതിര്‍ത്തി വരെ വിവിധ നാമധേയങ്ങളില്‍ അറിയപ്പെടുന്നു. അല്‍ജീര്‍ ബീച്ചാണ് ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നത്. ക്യാമ്പിങ്ങ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഷാം ഹോസ്പിറ്റലിന് സമീപമുള്ള ശാം ബീച്ച്. പര്‍വ്വത കാഴ്ചകള്‍ ശാം ബീച്ചിലെ പ്രത്യേകതയാണ്. മണലിന് പകരം കടും നിറത്തിലുള്ള ചരല്‍ നിറഞ്ഞ നോര്‍ത്ത് ഗലീല ബീച്ച് അതിശയകരമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്നതാണ്.

ഗലീല കടല്‍ കാഴ്ച്ച സൂര്യാസ്തമയ ആസ്വദനത്തിന് അനുയോജ്യമാണ്. നീന്താന്‍ കഴിയുന്ന ബീച്ച് റോഡില്‍ നിന്ന് അകലെയും ആളൊഴിഞ്ഞ സ്ഥലവുമാണ്. മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിക്കു ഗലീല സൗത്ത് ബീച്ചില്‍ എത്തിപ്പെടുന്നത് പ്രയാസകരമാണ്. ഗ്രാമീണ ജനവാസ മേഖലയിലാണ് കോര്‍ക്വെയര്‍ ബീച്ച്. തുറമുഖ ദൃശ്യങ്ങള്‍ നല്‍കുന്ന ബീച്ച് സായാഹ്ന സവാരിക്ക് അനുയോജ്യമായ ഇടമാണ്. മൂന്ന് വശങ്ങളില്‍ നിന്ന് ഫാക്ടറികളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ബീച്ചാണ് ഹുലൈല നോര്‍ത്ത്. പുരാതന പാര്‍പ്പിടങ്ങളുടെ അവശിഷ്ടങ്ങളുള്ള തീരമാണ് കോര്‍ക്വെയര്‍ ഹെറിറ്റേജ് വില്ളേജ്. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യം. സമുദ്രത്തിന്‍റെയും കണ്ടല്‍ക്കാടുകളുടെയും ദൃശ്യഭംഗി സമ്മാനിക്കുന്നതാണ് ഹുലൈല ബീച്ച്.

പറവകള്‍ വിരുന്നത്തെുന്നയിടമെന്ന നിലയില്‍ റാസല്‍ഖൈമയില്‍െ ഖോര്‍ അല്‍ഖന്തറ ബീച്ച് ശ്രദ്ധേയമാണ്. അല്‍ റംസ്, മൈല്‍സ്റ്റൊമെമ്മറീസ് ബീച്ച് ക്യാമ്പ് സൈറ്റ്, മബ്റൂക്ക ക്യാമ്പ്, ടൈറ്റാനിക് ബീച്ച്, ഹില്‍ട്ടല്‍ റാക് ബീച്ച്, അല്‍ മ്യാരീദ് പബ്ളിക് ബീച്ച്, അല്‍ ഖ്വാസിമി കോര്‍ണീഷ്, സിദ്റൊ, മുനൂ, ഫ്ളമിങ്ങൊ, ലോങ് ബീച്ച്, കൗവ് റൊട്ടാന ബീച്ച്, റാഖി ബീച്ച്, ഹയാത്ത് ഐലന്‍റ്, മിനല്‍ അറബ്, അല്‍ ജസീറ അറേബ്യന്‍, അന്‍ടൊക്ക്, അല്‍ ജസീറ ഓള്‍ഡ് ടൗണ്‍ ബീച്ച്, അല്‍ ജസീറ അല്‍ ഹംറ ബീച്ച്, റിറ്റ്സ് കാര്‍ടണ്‍ അല്‍ ഹംറ ബീച്ച്, അല്‍ഹംറ ഗോള്‍ഡ് റിസോര്‍ട്ട് ബീച്ച്, അമാസി ബീച്ച് വാള്‍റൂഫ് അസ്ടോറിയ, ബിന്‍ മാജിദ് റിസോര്‍ട്ട് പ്രൈവറ്റ് ബീച്ച്, വെസ്റ്റിന്‍ റാക്, സിറ്റി സ്റ്റേ, റിക്സോസ് ബീച്ച്, ബാബുല്‍ ബഹര്‍, ഡബിള്‍ ട്രീ ഹില്‍ട്ടണ്‍, മൂവിന്‍പിക്ക് ബീച്ച്, ഹാംപ്ടണ്‍ ഹില്‍ട്ടണ്‍ ബീച്ച്, ടര്‍ട്ടില്‍ ബീച്ച്, മര്‍ജാന്‍ ഐലന്‍റ് റിസോര്‍ട്ട് കോര്‍ണീഷ്, റാഡിസണ്‍ റിസോര്‍ട്ട് ബീച്ച്, അല്‍ മഹറ റിസോര്‍ട്ട്, പസിഫിക് ബീച്ച്, മര്‍ജാന്‍ ഐലന്‍റ് കോര്‍ണീഷ്, ബനന്‍ ബീച്ച്, അല്‍ മിദ്ഫിക് ബീച്ച് തുടങ്ങിയവയാണ് പൊതു - സ്വകാര്യ ഉടമസ്ഥതകളിലുള്ള റാസല്‍ഖൈമയിലെ ബീച്ചുകള്‍.

Tags:    
News Summary - Ras Al Khaimah is blessed with around 50 beaches.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.