????????? ???? ??????? ????????????? ?????? ??????, ???????? ???????? ??????? ?????????????????????????? ?????????? ??????????

കാറ്റിലും കോളിലും ഉലയാതെ റാസല്‍ഖൈമയിലെ ചോള കതിരുകള്‍

റാസല്‍ഖൈമ: ശക്തമായ മഴയിലും കാറ്റിലും ഉലയാതെ റാസല്‍ഖൈമയിലെ കാര്‍ഷിക മേഖല. കൂസ, ചോളം, വഴുതനങ്ങ, കീഴാര്‍, വിവിധ ഇലകള്‍, മള്‍ബറി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, വെണ്ടക്ക, ചുരങ്ങ തുടങ്ങിയ കാര്‍ഷിക വിളകളും പക്ഷി-മൃഗാദികള്‍ക്കാവശ്യമായ ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി എന്നീ പുല്ലുകളുമാണ് റാസല്‍ഖൈമയിലെ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന തോട്ടങ്ങളില്‍ ഉല്‍പാദിപ്പിച്ച് വരുന്നത്. ആഗസ്റ്റ് അവസാനവാരം വിത്തിറക്കിയ റാസല്‍ഖൈമയിലെ തോട്ടങ്ങളില്‍ ഡിസംബര്‍ ആദ്യ വാരം ആദ്യഘട്ട വിളവെടുപ്പ് നടന്നിരുന്നു. കനത്ത മഴയില്‍ തോട്ടങ്ങളില്‍ കാല്‍മുട്ടിനൊപ്പം വെള്ളമത്തെിയെങ്കിലും പൊടുന്നനെ ഉള്‍വലിഞ്ഞത് കര്‍ഷകര്‍ക്ക് ആശ്വാസമായി.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച അധികൃതരുടെ മുന്നറിയിപ്പിനത്തെുടര്‍ന്ന് കൃഷി നിലങ്ങളില്‍ പ്രത്യേക മുന്‍കരുതലെടുത്തിരുന്നതായി ഹംറാനിയയിലെ തോട്ടം ജീവനക്കാരന്‍ അംജദ് പറഞ്ഞു.  തങ്ങള്‍ക്ക് ജോലി ഇരട്ടിപ്പിച്ചെങ്കിലും രണ്ടാം ഘട്ട വിത്തു നടീലിനും വിള വര്‍ധനക്കും മഴ പ്രയോജനം ചെയ്യുമെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു. നേരത്തെ· ഏറിയപങ്കും മലയാളികള്‍ ജോലി ചെയ്തിരുന്ന റാസല്‍ഖൈമയിലെ കൃഷിമേഖലയില്‍ ഇപ്പോള്‍ ബംഗ്ളാദേശ്^-പാകിസ്താന്‍ തൊഴിലാളികളാണ്. 700 മുതല്‍ 1200 ദിര്‍ഹം വരെ ശമ്പളം, രണ്ട് വര്‍ഷം കൂടുമ്പോള്‍ നാട്ടിലത്തൊനുള്ള ചെലവ് എന്നിങ്ങനെയാണ്​ ഇവർക്ക്​ ലഭിക്കുന്നത്​. യു.എ.ഇയില്‍ ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കുന്നത്. ജൂലൈ മധ്യത്തോടെയാണ് വിത്തിറക്കുന്നതിന് കൃഷി നിലങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ തുടങ്ങുക.

സെപ്റ്റംബറില്‍ ആദ്യ ഘട്ടം വിത്തിറക്കും. ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ ആദ്യ ഘട്ട വിളവെടുപ്പ് നടക്കും. തക്കാളി, കൂസ തുടങ്ങിയവയുടെ രണ്ടാംഘട്ട വിളവെടുപ്പ് ജൂണ്‍ വരെ തുടരും.  കുഴല്‍ കിണറുകളില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിക്കുന്ന ജലമാണ് തോട്ടങ്ങളില്‍ മുഖ്യമായും ഉപയോഗിക്കുന്നത്. തദ്ദേശീയ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി റാസല്‍ഖൈമ പാലത്തിന് സമീപം പച്ചക്കറി ചന്തയും പ്രവര്‍ത്തിക്കുന്നുണ്ട്. ചില ഒമാന്‍ കാര്‍ഷിക വിളകള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രാദേശിക വിളകള്‍ മാത്രമാണ് ഇവിടെ വില്‍പ്പനക്കുണ്ടാവുക.

Tags:    
News Summary - Ras Al khaimah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.