ശ​​ഫീ​​ഖ് പാ​​ണ​​ക്കാ​​ട​​ന് വ​​ള്ളി​​ക്കു​​ന്ന് മ​​ണ്ഡ​​ലം ദു​​ബൈ കെ.​​എം.​​സി.​​സി ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണം

ശഫീഖ് പാണക്കാടിന് സ്വീകരണം

ദുബൈ: ഇറാനിൽ നടന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ ശഫീഖ് പാണക്കാടിന് വള്ളിക്കുന്ന് മണ്ഡലം ദുബൈ കെ.എം.സി.സി സ്വീകരണം നൽകി. ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്‍റ് യാഹുമോൻ ഹാജി ഉപഹാരം നൽകി. ജില്ല സെക്രട്ടറി പി.വി. നാസർ ഹാരാർപ്പണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളായ മുജീബ് കോട്ടക്കൽ, സൈനുദ്ദീൻ പൊന്നാനി, നൗഫൽ വേങ്ങര, മണ്ഡലം സെക്രട്ടറി സാലിം പടിക്കൽ, ട്രഷറർ കാദർ കൊടക്കാട്, പി.വി. ഹനീഫ, ജാസിം പണിക്കർ കുണ്ഡ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Reception for Shafeek Panakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.