ഷംസുദ്ദീൻ മുഹ്​യുദ്ദീൻ, ഡോ. അൻവർ അമീൻ, അബൂബക്കർ

ഹൈദരലി തങ്ങൾ സൗമ്യതയുടെ ആൾരൂപം -റീജൻസി ഗ്രൂപ്പ്

ദുബൈ: ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ്പ് അറിയിച്ചു.

നാട്ടിൽ പോകുന്ന സമയത്ത്​ എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ച്​ സുഖ വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറിലെന്ന്​ ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്ന്​ ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.

വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നുവെന്ന്​ ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ. സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ പറഞ്ഞു.

നിരവധി തവണ അടുത്തിടപഴകിയപ്പോഴും യാത്രകളിലും കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഥയാണ് കാണാനായതെന്ന്​ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ. നോട്ടം കൊണ്ട് പോലും ആരെയും വിഷമിപ്പിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.

Tags:    
News Summary - Regency Group about Panakkad Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.