വിസ തട്ടിപ്പിന് ഇരയായവർക്ക് കേരള പ്രവാസി ഫോറത്തി‍െൻറ ഇടപെടലിലൂടെ മോചനം

അജ്മാന്‍: അജ്മാനിൽ വിസ തട്ടിപ്പിനിരയായ പത്തനംതിട്ട സ്വദേശിയെ കേരള പ്രവാസി ഫോറം പ്രവർത്തകർ ഇടപെട്ട്‌ നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത്‌ നാട്ടിലേക്കയച്ചു.

ജോലി വാഗ്ദാനം ചെയ്ത് വൻ തുക വാങ്ങി വിസിറ്റ്‌ വിസയിൽ എത്തിച്ച്‌ താമസമോ ഭക്ഷണമോ നൽകാതെ കബളിപ്പിക്കുന്ന ഏജൻസിയെ കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു.

ഇതേത്തുടര്‍ന്നാണ്‌ കേരള പ്രവാസി ഫോറം പ്രവർത്തകർ പ്രശ്നത്തിൽ ഇടപെട്ടത്. രണ്ടു മാസത്തിലേറെയായി ഇദ്ദേഹം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയായിരുന്നു.

പ്രവാസി ഫോറം പ്രവർത്തകരായ യാസീൻ മാട്ടൂൽ, സജീർ കട്ടയിൽ തുടങ്ങിയവരുടെ ഇടപെടലാണ്​ പന്തളം സ്വദേശിയായ നസീറിനു തുണയായത്‌. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നസീർ നാട്ടിൽ എത്തി. ഇന്ത്യക്കാരായ നിരവധി ആളുകളാണ് ഇത്തരം കെണികളിൽ വീണുകൊണ്ടിരിക്കുന്നത്‌.

തമിഴ്‌നാട്‌, യു.പി, ബംഗാൾ സ്വദേശികളായ സ്ത്രീകളടക്കം ഇത്തരം റാക്കറ്റി‍െൻറ ചൂഷണത്തിന് വിധേയമായിട്ടുണ്ട്‌. നാട്ടിൽനിന്ന് ഇത്തരം ഏജൻസി വഴി വരുന്നവർ കൃത്യമായി അന്വേഷിച്ചും കൊടുക്കുന്ന പണത്തിന നാട്ടിൽനിന്ന് രേഖയുണ്ടാക്കിയും മാത്ര​േമ വരാൻ പാടുള്ളൂ എന്നും ഈ പ്രശ്നം ഇന്ത്യൻ എംബസി, കേരള സർക്കാർ തുടങ്ങി ബന്ധപ്പെട്ടവർക്കു മുന്നിൽ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കേരള പ്രവാസി ഫോറം ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Release of visa fraud victims through the intervention of Kerala Pravasi Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.