ഡ്രൈവിങ്​ ലൈസൻസ്​ പുതുക്കൽ​ ഓൺലൈനിലായി

ദുബൈ: ഡ്രൈവിങ്​ ലൈസൻസുമായി ബന്ധപ്പെട്ട മൂന്ന്​ സേവനങ്ങൾ പൂർണമായും ഓൺലൈനും ആപ്പും വഴി മാത്രമാക്കിയതായി റോഡ്​ ഗതാഗത വകുപ്പ്​ (ആർ.ടി.എ) അറിയിച്ചു.

ഡ്രൈവിങ്​ ലൈസൻസ്​ പുതുക്കൽ, നഷ്​ടപ്പെട്ടതിനും നശിച്ചതിനും പകരം വാങ്ങൽ, ഡ്രൈവിങ്​ എക്​സ്​പീരിയൻസ്​ സർട്ടിഫിക്കറ്റ്​ അനുവദിക്കൽ എന്നീ സേവനങ്ങളാണ്​ ജൂൺ പകുതിയോടെ ഓൺലൈനിൽ മാത്രമാവുക. ഇൗ സേവനങ്ങൾ ആർ.ടി.എ ഉപഭോക്​തൃ സേവന കേന്ദ്രങ്ങളിൽ ഇനി ലഭ്യമാവില്ല.

ആർ.ടി.എയുടെ ദുബൈ ​ഡ്രൈവ്​ ആപ്പ്​, വെബ്​സൈറ്റ്​, സ്വയംസേവന കിയോസ്‌ക്കുകൾ, അംഗീകൃത കാഴ്​ചശക്തി പരിശോധന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലൈസൻസ്​ പുതുക്കൽ അപേക്ഷകൾ നൽകാമെന്ന്​ ആർ.ടി.എ ലൈസൻസിങ്​ ഏജൻസി ഡയറക്​ടർ സുൽത്താൻ അൽ മർസൂഖി അറിയിച്ചു. നഷ്​ടപ്പെട്ടതിനും നശിച്ചതിനും പകരം ലഭിക്കാൻ ആപ്പും വെബ്​സൈറ്റും വഴി മാത്രമാണ്​ അപേക്ഷിക്കേണ്ടത്​. ഡ്രൈവിങ്​ എക്​സ്​പീരിയൻസ്​ സർട്ടിഫിക്കറ്റിന്​ ആപ്പ്​, വെബ്​സൈറ്റ്​, സ്വയംസേവന കിയോസ്‌ക്കുകൾ എന്നിവ വഴി അപേക്ഷിക്കാം. ദുബൈയിൽ ഒാരോ വർഷവും ലക്ഷക്കണക്കിന്​ ഡ്രൈവിങ്​ ലൈസൻസ്​ അപേക്ഷകളാണ്​ ലഭിക്കുന്നത്​.

കഴിഞ്ഞ വർഷം 20 ലക്ഷം ഡ്രൈവിങ്​ ലൈസൻസ് ഇടപാടുകളാണ്​ നടന്നത്​. ഇതിൽ 72 ശതമാനവും ഓൺലൈൻ സേവനങ്ങളിലൂടെയാണ്​ പൂർത്തിയാക്കിയത്​.

കഴിഞ്ഞ മാസം ആർ.ടി.എ വിവിധ വാഹന ലൈസൻസ്​, പിഴ അടക്കൽ സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഇൻഷുറൻസ്​ റീഫണ്ട്​, വാഹന ഉടമാവകാശം, വാഹന ക്ലിയറൻസ്​ എന്നിവയടക്കമുള്ള സേവനങ്ങളാണ്​ പൂർണമായും ഓൺലൈനിലാക്കിയത്​.ലേണിങ്​ പെർമിറ്റ്​ ലഭിക്കുന്നതിനുള്ള സമയവും രണ്ടു ദിവസത്തിൽ നിന്ന്​ 15 മിനിറ്റാക്കി കഴിഞ്ഞ മാസം ചുരുക്കിയിരുന്നു.

Tags:    
News Summary - Renewal of driving license online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.