‘മീ​ഡി​യ​വ​ൺ’ സ്റ്റാ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ

രേ​ഷ്മ ഷാ​ന​വാ​സ് സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്നു

രേ​ഷ്മ ഷാ​ന​വാ​സ് മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫ്

ദു​ബൈ: മീ​ഡി​യ​വ​ൺ റെ​നം ഹോ​ൾ​ഡി​ങ് സ്റ്റാ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി രേ​ഷ്മ ഷാ​ന​വാ​സ് സ്റ്റാ​ർ ഷെ​ഫാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ദു​ബൈ സൂ​ഖ് അ​ൽ മ​ർ​ഫ​യി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഗ്രാ​ൻ​ഡ് ഫി​നാ​ലേ​യി​ൽ മാ​റ്റു​ര​ച്ച പ​ത്ത് പാ​ച​ക പ്ര​തി​ഭ​ക​ളെ പി​ന്ത​ള്ളി​യാ​ണ് 5000 ദി​ർ​ഹ​മി​ന്‍റെ ഒ​ന്നാം സ​മ്മാ​നം രേ​ഷ്മ സ്വ​ന്ത​മാ​ക്കി​യ​ത്.

ത​ത്സ​മ​യം കൈ​യി​ൽ ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ൾ​കൊ​ണ്ട് ഒ​രു മ​ണി​ക്കൂ​റി​ന​കം രു​ചി​ക​ര​മാ​യ വി​ഭ​വം ത​യാ​റാ​ക്കു​ന്ന​താ​യി​രു​ന്നു മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫ് ഫൈ​ന​ൽ റൗ​ണ്ടി​ലെ ച​ല​ഞ്ച്.

ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി ഷ​ബാ​ന 3000 ദി​ർ​ഹം സ​മ്മാ​ന​മാ​യി നേ​ടി. മൂ​ന്നാം സ്ഥാ​നം ര​ണ്ടു​പേ​ർ പ​ങ്കി​ട്ടു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി ഷ​ജ്ന റ​ഫീ​ഖും മും​ബൈ സ്വ​ദേ​ശി മെ​ഹ്സ​ബീ​ൻ ശൈ​ഖും 2000 ദി​ർ​ഹ​മി​ന്‍റെ പു​ര​സ്കാ​രം പ​ങ്കി​ട്ടെ​ടു​ത്തു. പ്ര​ഫ​ഷ​ന​ലു​ക​ളെ വെ​ല്ലു​ന്ന പ്ര​ക​ട​ന​മാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ കാ​ഴ്ച​വെ​ച്ച​തെ​ന്ന് വി​ധി​നി​ർ​ണ​യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഷെ​ഫ് പി​ള്ള പ​റ​ഞ്ഞു.

ഷെ​ഫ് ഫ​ജീ​ദ, ഷെ​ഫ് ബാ​ബു പ​ണി​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു വി​ധി​ക​ർ​ത്താ​ക്ക​ൾ. ജേ​താ​ക്ക​ൾ​ക്ക് റെ​നോം ഹോ​ൾ​ഡി​ങ് എം.​ഡി അ​ബ്ദു​ൽ മു​നീ​ർ, കെ.​പി ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ആ​ഷി​ഖ്, യൂ​നി​ക്ക് വേ​ൾ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​ക്കി​ർ, മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ്, മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​സ​ലാം ഒ​ല​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ കൈ​മാ​റി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നേ​ര​ത്തേ ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ളു​മാ​യി മാ​റ്റു​ര​ച്ച 25 പേ​രി​ൽ​നി​ന്നാ​ണ് അ​വ​സാ​ന​ഘ​ട്ട ലൈ​വ് കു​ക്കി​ങ്ങി​നാ​യി പ​ത്തു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം ന​ട​ന്ന ഷെ​ഫ് തി​യ​റ്റ​റി​ൽ ‘ഭ​ക്ഷ്യ വി​പ​ണ​ന​രം​ഗ​ത്ത് എ​ങ്ങ​നെ സം​രം​ഭ​ക​രാ​കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഷെ​ഫ് പി​ള്ള അ​തി​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

 

Tags:    
News Summary - Reshma Shanawas MediaOne Star Chef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.