അജ്മാന്: യു.എ.ഇയിലെതന്നെ വലിയ വ്യക്തിഗത റോബോട്ടിക്സ് മത്സരമായ മുബർമിജ്-50 റോബോട്ടിക് മത്സരത്തിൽ ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. 2023 ജൂൺ 10ന് അബൂദബിയിലെ വെസ്റ്റ് യാസ് അക്കാദമിയിൽവെച്ച് സന്ദൂഖ് അൽ വതൻ, അൽദാർ എജുക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മുബർമിജ് 50 നടന്നത്. സ്പാർക്ക്, എക്സ്പ്ലോറർ, ചാലഞ്ച്, ഇൻസ്പയർ എന്നീ കാറ്റഗറികളിലായിരുന്നു മത്സരം.
സ്പാർക്ക്, എക്സ്പ്ലോറർ, വിഭാഗങ്ങളിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയും എക്സ്പ്ലോറർ കാറ്റഗറിയിൽ രണ്ട് ഒന്നാംസ്ഥാനങ്ങൾ കരസ്ഥമാക്കിയും ഹാബിറ്റാറ് സ്കൂൾ അൽ ജർഫ് മുന്നേറി. ചലഞ്ച് കാറ്റഗറിയിൽ രണ്ട് രണ്ടാം സ്ഥാനങ്ങളും, എക്സ്പ്ലോറർ കാറ്റഗറിയിൽ രണ്ട് രണ്ടാംസ്ഥാനങ്ങളും ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി. ഇൻസ്പയർ കാറ്റഗറിയിൽ ഹാബിറ്റാറ്റ് സ്കൂൾ, അൽ ജർഫിലെ വിദ്യാർഥികൾ ബെസ്റ്റ് കൺട്രോളർ, യങ് ഓൾ റൗണ്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ അവാർഡുകൾക്ക് അർഹരായി.
ഇൻസ്പയർ കാറ്റഗറിയിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവാർഡിന് അർഹത നേടി. ബ്രിട്ടീഷ്, അറബിക്, അമേരിക്കൻ, സി.ബി.എസ്.ഇ തുടങ്ങിയ വിവിധ കരിക്കുലങ്ങളിലെ 75ലധികം സ്കൂളുകളും അവയിലെ 900 വിദ്യാർഥികളും പങ്കെടുത്ത ഈ വേദി രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത റോബോട്ടിക്സ് മത്സരമായി. തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായ കമ്പ്യൂട്ടർ കോഡിങ്ങും അതോടനുബന്ധിച്ചുള്ള ഡിജിറ്റൽ ഫെസ്റ്റുകളും മത്സരങ്ങളിൽ മികവ് പുലർത്താൻ തങ്ങളുടെ വിദ്യാർഥികളെ വളരെയധികം സഹായിക്കുന്നുണ്ടെന്ന് ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ് അക്കാദമിക് സി.ഇ.ഒ സി.ടി. ആദിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.