ഇ-​ഹെ​യ്​​ൽ ടാ​ക്സി​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ആ​ർ.​ടി.​എ

ദു​ബൈ: ഓ​ൺ​ലൈ​ൻ​വ​ഴി ബു​ക്ക്​ ചെ​യ്യാ​വു​ന്ന ഇ-​ഹെ​യ്​​ൽ ടാ​ക്സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​ർ.​ടി.​എ തീ​രു​മാ​നം. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണ്​ തീ​രു​മാ​നം. ഹ​ല ഇ-​ഹെ​യ്​​ൽ ടാ​ക്സി​ക​ൾ​ക്ക്​ സ്വീ​കാ​ര്യ​ത വ​ർ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം ദു​ബൈ​യി​ലെ ടാ​ക്സി ട്രി​പ്പു​ക​ളു​ടെ 30 ശ​ത​മാ​ന​വും ഹ​ല ഇ-​ഹെ​യ്​​ൽ ടാ​ക്സി​ക​ൾ വ​ഴി​യാ​യി​രു​ന്നു.

ദു​ബൈ​യെ സ്മാ​ർ​ട്ട്​ ന​ഗ​ര​മാ​ക്കി മാ​റ്റു​ക എ​ന്ന​തി​നൊ​പ്പം നഗരത്തിൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ക എ​ന്ന​ ല​ക്ഷ്യ​വും ഇ​തി​ന്​ പി​ന്നി​ലു​ണ്ട്. സിം​ഗ​പ്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ-​ഹെ​യ്​​ൽ ടാ​ക്സി​ക​ൾ​ക്ക്​ വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ്​ ഇ-​ഹെ​യ്​​ൽ സേ​വ​ന​മെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ത്താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. ഈ ​സേ​വ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 2019ലാ​ണ്​ ഇ-​ഹെ​യ്​​ൽ സേ​വ​നം തു​ട​ങ്ങി​യ​ത്. 2020ൽ 11 ​ശ​ത​മാ​ന​വും 2021ൽ 18 ​ശ​ത​മാ​ന​വും ക​ഴി​ഞ്ഞ​വ​ർ​ഷം 30 ശ​ത​മാ​ന​വു​മാ​യി ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം 11,662 ടാ​ക്സി​ക​ളി​ലാ​യി 105 ദ​ശ​ല​ക്ഷം ട്രി​പ്പു​ക​ളാ​ണ്​ ന​ട​ത്തി​യ​ത്.

ഇ-​ഹെ​യ്​​ൽ സേ​വ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ​സേ​വ​നം മാ​ത്രം ല​ഭ്യ​മാ​കു​ന്ന സോ​ണു​ക​ൾ നി​ശ്ച​യി​ക്കും. സാ​ധാ​ര​ണ ടാ​ക്സി​ക​ൾ​ക്കും ഇ-​ഹെ​യ്​​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പാ​ർ​ക്കി​ങ്​ പ്ര​ദേ​ശ​ങ്ങ​ൾ നി​ശ്ച​യി​ക്കും. കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്​ ഏ​രി​യ ല​ഭ്യ​മാ​ക്കും. ആ​ർ.​ടി.​എ, ഹ​ല സ്മാ​ർ​ട്ട്​ ആ​പ്പു​ക​ളി​ലൂ​ടെ ഈ ​പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ തി​രി​ച്ച​റി​യാ​നും ക​ഴി​യും. പ​ത്ത്​ സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ബു​ക്കി​ങ്, തൊ​ട്ട​ടു​ത്ത ടാ​ക്​​സി​ക​ളു​ടെ ല​ഭ്യ​ത, യാ​ത്ര​ക​ൾ ട്രാ​ക്ക്​ ചെ​യ്യ​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഇ-​ഹെ​യ്​​ൽ സ​ർ​വി​സ്​ വ​ഴി ല​ഭി​ക്കും.

സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ബു​ക്കി​ങ്​ ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​നാ​വ​ശ്യ​മാ​യി ന​ഗ​രം ചു​റ്റേ​ണ്ട അ​വ​സ്ഥ​യും ഒ​ഴി​വാ​കും. ഇ​തു​വ​ഴി ഇ​ന്ധ​നം ലാ​ഭി​ക്കാ​നും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നും ക​ഴി​യും. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​രം ല​ഭി​ക്കു​ക​യും ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ്​ ന​ട​ത്താ​ൻ ക​ഴി​യു​ക​യും ചെ​യ്യും. 

എ​ങ്ങ​നെ ബു​ക്ക്​ ചെ​യ്യാം

• മൊ​ബൈ​ലി​ൽ ക​രീം ആ​പ്​ (Careem) ഡൗ​ൺ​ലോ​ഡ്​ ചെ​യ്യുക

• ന​മ്മു​ടെ ഫോ​ൺ ന​മ്പ​റും മ​റ്റ്​ വി​വ​ര​ങ്ങ​ളും ന​ൽ​കു​ക

• കാ​ർ, ഹ​ല ടാ​ക്സി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കു​ക

• എ​വി​ടെ​യാ​ണ്​ ടാ​ക്സി വ​രേ​ണ്ട​ത്​ എ​ന്നും എ​വി​ടേ​ക്കാ​ണ്​ പോ​കേ​ണ്ട​തെ​ന്നും വ്യ​ക്​​ത​മാ​ക്കു​ക

• ഇ​തി​നാ​യി ലൊ​ക്കേ​ഷ​ൻ സേ​വ​നം ആ​പ്പി​ൽ ല​ഭ്യ​മാ​ണ്​

• ഏ​ത്​ ത​രം ടാ​ക്സി​യാ​ണ്​ ആ​വ​ശ്യ​മു​ള്ള​ത്​ എ​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കു​ക

• ടാ​ക്സി ചാ​ർ​ജ്​ പ​ണ​മാ​യാ​ണോ കാ​ർ​ഡാ​യാ​ണോ ന​ൽ​കു​ന്ന​ത്​ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തു​ക

• യ​ല്ലാ (Yalla) എ​ന്ന ഭാ​ഗ​ത്ത്​ ക്ലി​ക്ക്​ ചെ​യ്യു​ന്ന​തോ​ടെ ബു​ക്കി​ങ്​ ഉ​റ​പ്പാ​കും

• വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റും നി​റ​വും ഏ​ത്​ വാ​ഹ​ന​മാ​ണെ​ന്നും ഡ്രൈ​വ​റു​ടെ പേ​രും ന​മു​ക്ക്​ ല​ഭി​ക്കും

• ടാ​ക്​​സി എ​വി​ടെ എ​ത്തി​യെ​ന്നും എ​പ്പോ​ൾ ന​മ്മു​ടെ അ​ടു​ത്ത്​ എ​ത്തു​മെ​ന്നും ട്രാ​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യും

• ഏ​ക​ദേ​ശം ടാ​ക്സി നി​ര​ക്ക്​ എ​ത്ര​യാ​കു​മെ​ന്നും അ​റി​യാം

• ട്രി​പ്​ കാ​ൻ​സ​ൽ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്​

• ആ​വ​ശ്യ​മെ​ങ്കി​ൽ ഡ്രൈ​വ​റെ വി​ളി​ക്കു​​ക​യോ ചാ​റ്റ്​ ചെ​യ്യു​ക​യോ ചെ​യ്യാം

• സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ ഹ​ല ടാ​ക്സി​യി​ൽ എ​ട്ട്​ ദി​ർ​ഹ​മി​നാ​ണ്​ ഓ​ട്ടം തു​ട​ങ്ങു​ന്ന​ത്​

• തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്ക്​ തു​ട​ങ്ങു​ന്ന​ത്​ 12 ദി​ർ​ഹം മു​ത​ലാ​ണ്​

Tags:    
News Summary - RTA to increase e-hail taxis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.