ദുബൈ: മേയ് ഒമ്പതുമുതൽ ജൂൺ 22 വരെ ദുബൈ എയർപോർട്ടിൽ നിന്നും വരാനും പോകാനും ടിക്കറ്റെടുത്തവരാണെങ്കിൽ യാത്രക്കൊരുങ്ങുന്നതിനുമുമ്പേ വിമാനം പുറപ്പെടുന്ന സമയവും വിമാനത്താവളവും ഏതെന്ന് ഉറപ്പുവരുത്തണമെന്ന് എയർലൈനുകൾ വീണ്ടും ഓർമിപ്പിച്ചു. ദുബൈ വിമാനത്താവളത്തിലെ നോർത്തേൺ റൺവേ മേയ് ഒമ്പതുമുതൽ ജൂൺ 22 വരെ നവീകരണത്തിന്റെ ഭാഗമായി അടച്ചിടുന്നതിനാൽ ചില സർവിസുകൾ ദുബൈ അൽ മക്തൂം എയർപോർട്ടിലേക്കും ഷാർജ വിമാനത്താവളത്തിലേക്കും മാറ്റുന്നുണ്ട്. തങ്ങളുടെ വെബ്സൈറ്റ് മുഖേന ടിക്കറ്റുകൾ പരിശോധിക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ എയർ ഇന്ത്യ സിറ്റി ഓഫിസുകളെയോ ട്രാവൽ ഏജൻസികളെയോ ബന്ധപ്പെടണമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഫ്ലൈ ദുബൈയുടെ തെരഞ്ഞെടുത്ത ചില സർവിസുകൾ ഈ കാലയളവിൽ അൽ മക്തൂം എയർപോർട്ടിൽനിന്നാണ് പുറപ്പെടുക. ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, കണക്ഷൻ സർവിസുകളായ ഗൾഫ് എയർ, ഖത്തർ എയർവേസ് തുടങ്ങിയവയുടെ സർവിസുകളിലും മാറ്റമുണ്ടാകും. മുൻകൂട്ടി ടിക്കറ്റ് ബുക്ക്ചെയ്തവർ യാത്ര പുറപ്പെടുന്ന വിമാനത്താവളവും സമയവും ഉറപ്പുവരുത്തിയില്ലെങ്കിൽ യാത്ര മുടങ്ങുന്നതിനും ടിക്കറ്റിനായി ചെലവഴിച്ച പണം നഷ്ടപ്പെടുന്നതിനും കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.