അന്താരാഷ്ട്ര ഫാഷന്‍ മല്‍സരങ്ങളില്‍ മുന്‍ നിരയിലത്തെുന്ന മലയാളി പെണ്കൊടികളുടെ എണ്ണമേറുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമപ്രായക്കാരെ പിന്നിലാക്കിയാണ് തൃശൂര്‍ പെരിഞ്ഞനം സ്വദേശി നസ്റാന നസീര്‍ റണ്‍വേ ദുബൈ മല്‍സരത്തില്‍ ജേതാവായത്. ഫാഷനുകളിലെ അതുല്യ ശ്രേണികളില്‍പ്പെടുന്ന അവന്റ്ഗാര്‍ഡ് വിഭാഗത്തില്‍ ഒന്നാമതത്തെിയത് ആഹ്ളാദം നല്‍കുന്നതാണെന്ന് നസ്റാന പറയുന്നു.
സാംസ്കാരിക വൈവിധ്യങ്ങളില്‍ നിന്ന് ഉയിരെടുക്കുന്ന ഫാഷന്‍ രീതികള്‍ക്ക് ലോകം എന്നും സ്വീകരിച്ച് വരുന്നതാണ്. ഹരം പിടിപ്പിക്കുന്ന കഥകളും നോവലുകളും സംഗീതവുമെല്ലാം പിറവിയെടുക്കുന്നതുപോലെയാണ് ഒരു ഫാഷന്‍ ഡിസൈനറുടെ മനസില്‍ രുപപ്പെടുന്ന ഡിസൈന്‍ വസ്ത്രമായും ശില്പ്പങ്ങളുമായെല്ലാം പുറത്തിറങ്ങുന്നത്. ഇത് ജനങ്ങള്‍ ഏറ്റെടുക്കുന്നിടത്താണ് ഡിസൈനറുടെ വിജയം. രക്ഷിതാക്കളോടൊപ്പം റാസല്‍ഖൈമയില്‍ പഠിച്ചു വളര്‍ന്ന തനിക്ക് ഈ മേഖലയോടുള്ള ഭ്രമമാണ് ദുബൈയിലെ പ്രമുഖ സ്ഥാപനത്തില്‍ ഉന്നത പഠന രംഗത്തത്തെിച്ചത്.
മനസിലെ ആശയങ്ങളോടൊപ്പം കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. പ്രശസ്ത ബ്രാന്‍ഡായ അഡിഡാസ് ദുബൈ മാളില്‍ ഒരുക്കിയ പരിപാടിയില്‍ തെരഞ്ഞെടുത്ത ഏഴ് പേരില്‍ ഇവർക്കും അവസരം ലഭിച്ചു. ഉപയോഗ ശൂന്യമായ അഡിഡാസ് ഉല്പന്നങ്ങള് ഉപയോഗിച്ചുള്ള ഫാഷന്‍ ഡിസൈന്‍ ആയിരുന്നു വിഷയം. തങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ ദുബൈ മാളില്‍ 20 ദിവസത്തോളം പ്രദര്‍ശനത്തിന് വെച്ചത് ചാരിതാര്‍ഥ്യം നല്‍കുന്നത്.
റണ്‍വെ ദുബൈയില്‍ ഫാഷനുകളിലെ നാടകീയമായ ചമയങ്ങള്‍ ഒരുക്കിയാണ് നസ്റാന ജേതാവായത്. ഗ്രീക്ക് മിത്തോളജിയിലെ വസ്ത്രത്തിന് മേല്‍ വസ്ത്രമെന്ന ഡ്രസ്ഫോം ട്രാന്സ്ഫോര്മേഷന് രീതിയിലായിരുന്നു രൂപകല്‍പ്പന. പ്രശസ്തി ഫലകവും സാക്ഷ്യപത്രവുമായിരുന്നു ഉപഹാരം. തൃശൂര്‍ പെരിഞ്ഞനം നസീര്‍ ആലം - ശബ്ന നസീര്‍ ദമ്പതികളുടെ മകളാണ് നസ്റാന നസീര്‍. സുഹാന നസീര്‍ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.