വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന ഈ​ത്ത​പ്പ​ഴം

ചൂ​ടി​ന്​ മ​ധു​രം പ​ക​ർ​ന്ന്​ ‘റു​ത​ബ്​’ വി​പ​ണി സ​ജീ​വം

25 ദി​ർ​ഹം മു​ത​ലാ​ണ്​ വി​ല ഈ​ടാ​ക്കു​ന്ന​ത്​

ദു​ബൈ: രാ​ജ്യ​ത്താ​ക​മാ​നം ചൂ​ട്​ ശ​ക്ത​മാ​യ​തോ​ടെ ഈ​ത്ത​പ്പ​ഴം പ​ഴു​ത്ത്​ വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങി. ഇ​തോ​ടെ ‘റു​ത​ബ്​’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന പൂ​ർ​ണ​മാ​യും പ​ഴു​ക്കു​ന്ന​തി​നു മു​മ്പു​ള്ള അ​വ​സ്ഥ​യി​ലെ ഈ​ത്ത​പ്പ​​ഴം വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഈ​ത്ത​പ്പ​ഴ​മാ​ണ്​ ‘റു​ത​ബ്​’. ഈ​ത്ത​പ്പ​ഴ​ത്തി​ന്‍റെ ആ​ദ്യ വി​ള​വെ​ടു​പ്പ്​ ‘ത​ബാ​ശീ​റു റു​ത​ബ്​’ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ലും നി​റ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ മി​ക്ക എ​മി​റേ​റ്റു​ക​ളി​ലെ​യും വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഒ​മാ​നി​ൽ നി​ന്നും ദൈ​ദ്​ അ​ട​ക്ക​മു​ള്ള യു.​എ.​ഇ​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ്​ വി​പ​ണി​യി​ൽ ആ​ദ്യ​മെ​ത്തി​യ​ത്. പ​ല ഇ​മാ​റാ​ത്തി കു​ടും​ബ​ങ്ങ​ളും ആ​ദ്യ​മെ​ത്തു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​ക​ളി​ൽ എ​ത്തു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. സീ​സ​ണി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ പൊ​തു​വെ വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​ത കൂ​ടു​ന്ന​തോ​ടെ നി​ര​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ദൈ​ദി​ൽ നി​ന്നു​ള്ള ‘അ​ൽ ഖ​ത്​​രി’ ഇ​ന​ത്തി​ന്​ കി​ലോ​ക്ക്​ 35 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. ‘ഇ​ൽ​ബാ​സ്​’, ‘ന​ഗാ​ൽ’ എ​ന്നീ ഇ​ന​ങ്ങ​ൾ​ക്ക്​ 40 ദി​ർ​ഹ​വു​മാ​ണ്​ വി​ല. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ദൈ​ദി​ൽ നി​ന്നു​ത​ന്നെ​യു​ള്ള ‘ക​സ​ബ്​’ ഇ​ന​ത്തി​ന്​ 60ദി​ർ​ഹ​മാ​ണ്​ വി​ല. രു​ചി​ക​ര​മാ​യ ഒ​മാ​നി​ൽ നി​ന്നു​ള്ള ‘ഖ​നീ​സി’​ക്ക്​ 50 ദി​ർ​ഹ​മാ​ണ്. അ​തേ​സ​മ​യം, ഒ​മാ​നി​ലും ദൈ​ദി​ലു​മെ​ല്ലാം ല​ഭ്യ​മാ​യ ‘ഉ​ചി​പ​ൽ’ എ​ന്ന​യി​ന​ത്തി​ന്​ 25 ദി​ർ​ഹ​മേ വി​ല​യു​ള്ളൂ. അ​തോ​ടൊ​പ്പം ‘ഹ​ലാ​വി’ എ​ന്ന​യി​നം 30 ദി​ർ​ഹ​മി​നും ല​ഭ്യ​മാ​ണ്. ഏ​പ്രി​ൽ മാ​സ​ത്തി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന്​ ഇ​ത്ത​വ​ണ ര​ണ്ട്​ ആ​ഴ്ച​യോ​ളം വൈ​കി​യാ​ണ്​ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ്​ ന​ട​ന്ന​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഈ​ത്ത​പ്പ​ഴ​കൃ​ഷി​യെ മ​ഴ വ​ലി​യ രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടി​ല്ല. ചൂ​ട്​ നേ​ര​ത്തെ തു​ട​ങ്ങാ​ത്ത​തി​നാ​ൽ​ പ​ഴം പ​ഴു​ക്കു​ന്ന​ത്​ വൈ​കി​യ​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പും വൈ​കി​യ​ത്. വ​രും ആ​ഴ്ച​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - 'Rutab' market alive with hot sweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.