യു.എ.ഇ സാദാത്ത് വുലിദൽ ഹബീബ് എന്ന പേരിൽ നടത്തിയ പ്രകീർത്തന സദസ്സും സ്നേഹ സംഗമവും സയ്യിദ്​ അസ്ഗർ അലി തങ്ങൾ കോൽപ്പെ ഉദ്ഘാടനം ചെയ്യുന്നു

സാദാത്ത് മീലാദ് മജ്‌ലിസ് സംഗമം

ദുബൈ: യു.എ.ഇയിലെ പ്രവാസികളായ സയ്യിദുമാരുടെ കൂട്ടായ്‌മയായ ‘യു.എ.ഇ സാദാത്ത്’ വുലിദൽ ഹബീബ് എന്ന പേരിൽ പ്രകീർത്തന സദസ്സും സ്നേഹ സംഗമവും നടത്തി. സെപ്​റ്റംബർ 29ന്​ 11 മണി മുതൽ അഞ്ചുമണി വരെ ദുബൈ ദേര മാലിക് റസ്റ്റാറന്‍റിലാണ് പരിപാടി സംഘടിപ്പിച്ചത്.

മൗലിദ് സദസ്സിന് ശേഷം നടന്ന സ്നേഹ സംഗമത്തിൽ മുഹമ്മദ് സഫ്‌വാൻ ഖിറാഅത്ത് നടത്തി. സയ്യിദ്​ അബ്ദുൽ ലത്തീഫ് തങ്ങൾ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ്​ സയ്യിദ്​ ഷിഹാബുദ്ദീൻ ബാ അലവി അധ്യക്ഷത വഹിച്ചു. സയ്യിദ്​ അസ്ഗർ അലി തങ്ങൾ കോൽപ്പെ ഉദ്ഘാടനം നിർവഹിച്ചു.

സയ്യിദ്​ അബ്ദുൽ ഹക്കീം ബുഖാരി, സയ്യിദ്​ കെ.പി.പി തങ്ങൾ, ശരീഫ് തങ്ങൾ, സിറാജ് കോയമ്മ തങ്ങൾ, ഹുസൈൻ ശിഹാബ്, സയ്യിദ് ആരിഫ് ബാഹസൻ, സയ്യിദ് റഊഫ് ബാ ഹസൻ എന്നിവർ സംബന്ധിച്ചു. ഡോ. സയ്യിദ് അഷ്‌റഫ് അൽ ഹൈദ്രൂസിയുടെ ബേസിക്​ ലൈഫ്​ സപോർട്ട്​ പഠന ക്ലാസ് നടന്നു.

ശേഷം നടന്ന മദ്ഹ് ആലാപന സദസ്സിന് മുഹമ്മദ് സഫ്‌വാൻ, സയ്യിദ് റഈഫ്, സയ്യിദ് സജ്ജാദ്, ദുബൈ നജാത്ത് സ്വലാത്ത് മജ്‌ലിസ് സംഘം, അസ്ഹർ കല്ലൂർ, അനസ് ഷിഹാൻ ബാംഗ്ലൂർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് ജഹ്ഫർ അൽ ഹാദി നന്ദി പറഞ്ഞു.

Tags:    
News Summary - Sadath Meelad Majlis gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.