സുരക്ഷ മുഖ്യം: ഡെലിവറി റൈഡര്‍മാർക്ക്​ പുതുക്കിയ നിർദേശം

അ​ബൂ​ദ​ബി: ഡെ​ലി​വ​റി റൈ​ഡ​ര്‍മാ​ര്‍ക്ക് പു​തി​യ മാ​ര്‍ഗ​നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. റൈ​ഡ​ര്‍മാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ക്‌​സി​ന്‍റെ വീ​തി​യും നീ​ള​വും ഉ​യ​ര​വും അ​മ്പ​ത് സെ.​മീ​റ്റ​റി​ല്‍ കൂ​ട​രു​തെ​ന്ന് പു​തി​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. പെ​ട്ടി​യു​ടെ അ​രി​കു​ക​ളി​ല്‍ റി​ഫ്ല​ക്ടീ​വ് സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ചി​രി​ക്ക​ണം. പെ​ട്ടി​യി​ലെ എ​ഴു​ത്ത് 20 മീ​റ്റ​ര്‍ അ​ക​ലെ​നി​ന്ന് വാ​യി​ക്കാ​ന്‍ പാ​ക​ത്തി​ലാ​വ​ണം.

ഫൈ​ബ​ര്‍ ഗ്ലാ​സ് കൊ​ണ്ടാ​വ​ണം പെ​ട്ടി​യു​ടെ നി​ര്‍മി​തി. എ​ളു​പ്പ​ത്തി​ല്‍ തു​റ​ക്കു​ന്ന​തി​നാ​യി പെ​ട്ടി​യു​ടെ മു​ന്നി​ല്‍ സം​വി​ധാ​ന​മു​ണ്ടാ​വ​ണം. ഡെ​ലി​വ​റി റൈ​ഡ​ര്‍മാ​ര്‍ക്ക് ഇ​തി​നു പു​റ​മെ റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഇ​രു​ച​ക്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ക​ടം​മൂ​ല​മു​ള്ള മ​ര​ണ​വും പ​രി​ക്കു​ക​ളും അ​ബൂ​ദ​ബി​യി​ല്‍ 2021ല്‍ 20 ​ശ​ത​മാ​നം വ​ര്‍ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​തും പൊ​ടു​ന്ന​നെ​യു​ള്ള ലെ​യി​ന്‍ മാ​റ്റ​വും അ​ട​ക്കം ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു പു​റ​മെ ദീ​ര്‍ഘ​സ​മ​യ​ത്തെ ജോ​ലി മൂ​ല​മു​ള്ള ഡ്രൈ​വ​ര്‍മാ​രു​ടെ ക്ഷീ​ണ​വും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

ഡെ​ലി​വ​റി ഡ്രൈ​വ​ര്‍മാ​ര്‍ക്ക് റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​ന്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ഴി​ഞ്ഞ​മാ​സം ദു​ബൈ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

അ​മി​ത​വേ​ഗം ഒ​ഴി​വാ​ക്കു​ന്ന​തി​നും അ​പ​ക്വ​മാ​യി ഡ്രൈ​വി​ങ് രീ​തി​ക​ള്‍ മാ​റ്റു​ന്ന​തി​നു​മാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​ക​ളു​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​വ​രു​ന്ന​ത്. ഹെ​ല്‍മ​റ്റ്, ജാ​ക്ക​റ്റ്, പാ​ന്‍റ്​​സ്, ബൂ​ട്ട് തു​ട​ങ്ങി മു​ഴു​വ​ന്‍ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ധ​രി​ക്കു​ന്ന ഇ​രു​ച​ക്ര ഡ്രൈ​വ​ര്‍മാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ന​ല്ല ട​യ​റു​ക​ള്‍, മു​ന്നി​ലെ​യും പി​ന്നി​ലെ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന ലൈ​റ്റു​ക​ള്‍, റി​ഫ്ല​ക്ടി​വ് സ്റ്റി​ക്ക​റു​ക​ള്‍ മു​ത​ലാ​യ​വ വാ​ഹ​ന​ത്തി​നു​ണ്ടാ​വ​ണം. മോ​ശം കാ​ലാ​വ​സ്ഥ​യി​ല്‍ വാ​ഹ​ന​മോ​ടി​ക്ക​രു​ത്.

കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് നി​ഷ്‌​ക​ര്‍ഷി​ച്ചി​രി​ക്കു​ന്ന പാ​ത​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്, വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ വാ​ഹ​നം നി​ര്‍ത്ത​രു​ത് തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ര്‍ ഡെ​ലി​വ​റി ഡ്രൈ​വ​ര്‍മാ​ര്‍ക്ക് ന​ല്‍കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Safety Importance: Updated instruction for delivery riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.