സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ

മ​ക്തൂം സം​സാ​രി​ക്കു​ന്നു

സ്കൂ​ൾ തു​റ​ക്കൽ:10​ ലക്ഷം കുട്ടികൾ വിദ്യാലയങ്ങളിലെത്തും

ദു​ബൈ: അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ദു​ബൈ​യി​ൽ 10​ ല​ക്ഷം കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​മെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​രു​ക്കം വി​ല​യി​രു​ത്തി.

സു​ര​ക്ഷി​ത പ​ഠ​നം ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 30നാ​ണ്​ യു.​എ.​ഇ​യി​ലെ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ അ​ട​ക്കം തു​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ര​ക്ഷി​താ​ക്ക​ളു​ടെ താ​ൽ​പ​ര്യം അ​നു​സ​രി​ച്ച്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​മോ ക്ലാ​സ്​ മു​റി​ക​ളി​ലെ പ​ഠ​ന​മോ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ദു​ബൈ​യി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഫീ​സ്​ ഘ​ട​ന​യി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല.

ഷാർജയിൽ രണ്ടുവാരം ഇ-ലേണിങ്

ഷാ​ർ​ജ: കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ഒ​ന്നാം ഓ​ണ​ത്തി​ന് യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കും. എ​ന്നാ​ൽ, ആ​ദ്യ ര​ണ്ടാ​ഴ്ച ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 100 ശ​ത​മാ​നം ഇ-​ലേ​ണി​ങ്​ ന​ട​പ്പാ​ക്കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഷാ​ർ​ജ​യി​ലെ പ്രാ​ദേ​ശി​ക എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ അ​തോ​റി​റ്റി​യും ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഷാ​ർ​ജ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രും മ​റ്റ് ജീ​വ​ന​ക്കാ​രും പു​തി​യ ടേ​മി​നു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി കോ​വി​ഡ് -19 പ​രി​ശോ​ധ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു.ആ​ഴ്ചാ​വ​സാ​ന​ത്തോ​ടെ 17,000 പേ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) അ​റി​യി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടു​ത്ത​യാ​ഴ്ച കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​കും. ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യും എ​സ്.​പി.​ഇ.​എ നി​ശ്ച​യി​ച്ച ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചു​മാ​ണ് സ്ക്രീ​നി​ങ്​ ന​ട​ത്തു​ന്ന​ത്.

ദു​ബൈ​യി​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മി​ല്ല

ദു​ബൈ: ദു​ബൈ​യി​ലെ സ്​​കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെൻറ്​ അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​ധ്യാ​പ​ക​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 18,000ത്തോ​ളം കു​ട്ടി​ക​ൾ ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളോ​ടൊ​പ്പം മാ​സ്ക്കും; വി​പ​ണി​ക​ളി​ൽ ഓ​ണ​പ്പൊ​ലി​മ

ഷാ​ർ​ജ: ഉ​ത്രാ​ട​ത്തി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ വി​പ​ണി​ക​ൾ സ​ജീ​വ​മാ​യി. പ​തി​വി​ന് വി​രു​ദ്ധ​മാ​യി ഇ​ക്കു​റി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളോ​ടൊ​പ്പം മാ​സ്ക്കു​ക​ളും സാ​നി​റ്റൈ​സ​റും വാ​ങ്ങാ​നും തി​ര​ക്കു​ണ്ട്.ഇ​വ​യു​ടെ ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് അ​റി​യാ​മെ​ങ്കി​ലും സ്കൂ​ളു​ക​ളി​ൽ അ​വ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തി​നെ കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ ര​ണ്ടു​വാ​രം ഷാ​ർ​ജ​യി​ൽ ഇ-​ലേ​ണി​ങ്ങാ​യി​രി​ക്കു​മെ​ങ്കി​ലും വി​പ​ണി​ക​ളി​ൽ തി​ര​ക്കു​ണ്ട്.കോ​വി​ഡ് കാ​ല​ത്തെ അ​ധ്യാ​പ​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നെ കു​റി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.