ദുബൈ: ഒമ്പതു വയസുകാരനെ സ്കൂളധികൃതർ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയുമായി മാതാവ്. യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഇടപെടൽ ആവശ്യപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത മാതാവ് ഗുരുതര ആരോപണങ്ങളാണ് സ്കൂൾ പ്രിൻസിപ്പളിനും അധ്യാപകർക്കുമെതിരെ ഉന്നയിച്ചത്.
ക്രൂരമായി ഉപദ്രവിച്ചതിനു പുറമെ സഹപാഠികൾക്കു മുന്നിൽ വെച്ച് അടിച്ചുവാരിച്ചെന്നും ഇതിൽ പ്രതിഷേധമറിയിക്കാൻ സ്കൂളിൽ ചെന്ന തന്നെ പ്രിൻസിപ്പൽ അധിക്ഷേപിച്ചതായും അവർ കുറ്റപ്പെടുത്തുന്നു. കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ വിവരമാണ് പിന്നീട് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തെയും ദുബൈ പൊലീസിെൻറ ശിശു സംരക്ഷണ യൂനിറ്റിനെയും ബന്ധപ്പെട്ടതായും മാതാവ് പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ ഒഫീസിൽ ചെന്നെങ്കിലും സന്ദർശന അനുമതി ലഭിച്ചില്ലെന്നും വെബ്സൈറ്റ് മുഖേന പരാതി നൽകാൻ നിർദേശിക്കുകയായിരുന്നുവെന്നും മാതാവ് പറയുന്നു. ദുബൈയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോൾ അവരും കൂട്ടാക്കിയില്ല. എന്നാൽ ദുബൈ പൊലീസിെൻറ മനുഷ്യാവകാശ വകുപ്പു മുൻപാകെ അറിയിച്ചിരുന്നില്ലെന്ന് ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് അൽ മുർ മനുഷ്യാവകാശ വകുപ്പിനു കീഴിലെ സ്ത്രീ^ശിശു അവകാശ സംരക്ഷണ സെൽ വിഷയം പരിശോധിക്കും. സ്കൂൾ അധികൃതരുമായി ഇക്കാര്യം അന്വേഷിക്കും. മന്ത്രാലയവും സംഭവത്തിൽ ഇടപെടും.കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടുക എന്നതാണ് സുപ്രധാന വിഷയമെന്ന് ഡോ. അൽ മുർ പറഞ്ഞു.
ഇവരുടെ മൂത്ത മക്കളും ഇതേ സ്കൂളിൽ വിദ്യാർഥികളാണ്. അവർക്കൊന്നും യാതൊരു പ്രശ്നവും സ്കൂളിലില്ല,ഇളയ മകനുനേരെ രണ്ടര മാസം മുൻപാണ് ദ്രോഹങ്ങളാരംഭിച്ചതെന്നും മാതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.