ഷാർജ: നിർധന കുടുംബങ്ങളിലെ ആറായിരത്തോളം വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ നൽകുന്ന ‘ബാക്ക് ടു സ്കൂൾ’ കാമ്പയിന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ തുടക്കംകുറിച്ചു. നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പിന്തുണ നൽകുകയാണ് കാമ്പയിൻകൊണ്ട് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ എല്ലാ സ്കൂൾ ഉപകരണങ്ങളും അടങ്ങിയ 47,000 സ്കൂൾ ബാഗുകൾ നൽകാൻ എസ്.സി.ഐക്ക് കഴിഞ്ഞെന്നും കഴിഞ്ഞ വർഷം ട്യൂഷൻ ഫീസ് അടക്കുന്നതിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് ഏകദേശം 20 ദശലക്ഷം ദിർഹം ഫീസിനത്തിൽ നൽകിയതായും എസ്.സി.ഐയിലെ റിസോഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സെക്ടർ മേധാവി അലി മുഹമ്മദ് അൽ റഷ്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.