ര​ണ്ടാ​മ​ത് ശി​ശു​വി​ക​സ​ന മേ​ള 31ന്​ ​അ​ബൂ​ദ​ബി​യി​ൽ

അ​ബൂ​ദ​ബി: ര​ണ്ടാ​മ​ത് അ​ബൂ​ദ​ബി ശി​ശു വി​ക​സ​ന മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. ഒ​ക്ടോ​ബ​ര്‍ 31 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ടു​വ​രെ ഉ​മ്മു​ല്‍ ഇ​മാ​റാ​ത്ത് പാ​ര്‍ക്കി​ലാ​ണ് മേ​ള ന​ട​ക്കു​ക.

അ​ബൂ​ദ​ബി ഏ​ര്‍ലി ചൈ​ല്‍ഡ്ഹു​ഡ് വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ശൈ​ഖ് ത്വ​യ്യി​ബ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍റെ ര​ക്ഷാ​ക​ര്‍ത്വ​ത്തി​നു കീ​ഴി​ലാ​ണ് ദേ​ശീ​യ ശി​ശു വി​ക​സ​ന അ​ക്കാ​ദ​മി (എ​ന്‍.​എ.​സി.​ഡി)​യു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ര്‍ലി ചൈ​ല്‍ഡ്ഹു​ഡ് അ​തോ​റി​റ്റി (ഇ.​സി.​എ) അ​ബൂ​ദ​ബി മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ജ്ഞാ​സ നി​ങ്ങ​ളെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കും എ​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യം​വെ​ച്ചൊ​രു​ക്കു​ന്ന മേ​ള​യു​ടെ വി​ഷ​യം. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് മേ​ള. ശൈ​ശ​വ​കാ​ലം മു​ത​ല്‍ കു​ട്ടി​ക​ളി​ലെ ശാ​രീ​രി​ക മാ​ന​സി​ക ബൗ​ദ്ധി​ക ശേ​ഷി​ക​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ, വി​നോ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. ശി​ല്‍പ​ശാ​ല​ക​ള്‍, നാ​ട​ക​ങ്ങ​ള്‍, ക​ഥ​പ​റ​ച്ചി​ല്‍ സെ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

നി​ശ്ച​യ​ദാ​ര്‍ഢ്യ​മു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി അ​റ​ബി​ക് ഭാ​ഷ​യി​ലും ഇ​മാ​റാ​ത്തി സം​സ്‌​കാ​ര​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ പ്ര​ത്യേ​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മേ​ള​യി​ലു​ണ്ടാ​വും. ഒ​ലി​ഒ​ലി, ദ ​ഗ്രാ​ന്‍ഡ് പ്രി, ​വാ​ര്‍ണ​ര്‍ ബ്രോ​സ് തു​ട​ങ്ങി​യ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​വി​ധ ശി​ല്‍പ​ശാ​ല​ക​ള്‍ കു​ട്ടി​ക​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടേ​താ​യ രീ​തി​യി​ല്‍ റേ​സ് കാ​റു​ക​ള്‍ രൂ​പ​ക​ല്‍പ​ന ചെ​യ്യാ​നും അ​വ നി​ര്‍മി​ക്കാ​നും പ്രാ​പ്ത​മാ​ക്കു​ക, സ്വ​ന്ത​മാ​യ രീ​തി​യി​ല്‍ ക​ഥ​ക​ള്‍ പ​റ​യാ​ന്‍ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും, ഇ​മാ​റാ​ത്തി സ​സ്യ​ങ്ങ​ള്‍ അ​ടു​ത്ത​റി​യു​ക, പേ​ള്‍ ഡൈ​വി​ങ്, പ​ര​മ്പ​രാ​ഗ​ത നെ​യ്ത്ത് പ​രി​ശീ​ലി​പ്പി​ക്കു​ക, അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നു​ന​ല്‍കു​ക തു​ട​ങ്ങി​യ​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യൊ​രു​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ്.

Tags:    
News Summary - Second Child Development Fair in Abu Dhabi on 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.