രണ്ടാമത് ശിശുവികസന മേള 31ന് അബൂദബിയിൽ
text_fieldsഅബൂദബി: രണ്ടാമത് അബൂദബി ശിശു വികസന മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെ ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കിലാണ് മേള നടക്കുക.
അബൂദബി ഏര്‍ലി ചൈല്‍ഡ്ഹുഡ് വാരത്തോടനുബന്ധിച്ച് ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്ത്വത്തിനു കീഴിലാണ് ദേശീയ ശിശു വികസന അക്കാദമി (എന്‍.എ.സി.ഡി)യുമായി സഹകരിച്ച് ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി (ഇ.സി.എ) അബൂദബി മേള സംഘടിപ്പിക്കുന്നത്.
ജിജ്ഞാസ നിങ്ങളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും എന്നതാണ് കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യംവെച്ചൊരുക്കുന്ന മേളയുടെ വിഷയം. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള. ശൈശവകാലം മുതല്‍ കുട്ടികളിലെ ശാരീരിക മാനസിക ബൗദ്ധിക ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനായി നിരവധി വിദ്യാഭ്യാസ, വിനോദ പ്രവര്‍ത്തനങ്ങള്‍ മേളയുടെ ഭാഗമായി അരങ്ങേറും. ശില്പശാലകള്, നാടകങ്ങള്‍, കഥപറച്ചില്‍ സെഷനുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
നിശ്ചയദാര്‍ഢ്യമുള്ള കുട്ടികള്‍ക്കായി അറബിക് ഭാഷയിലും ഇമാറാത്തി സംസ്കാരത്തിലും അധിഷ്ഠിതമായ പ്രത്യേക പ്രവര്‍ത്തനങ്ങളും മേളയിലുണ്ടാവും. ഒലിഒലി, ദ ഗ്രാന്‍ഡ് പ്രി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ പങ്കാളികളുമായി സഹകരിച്ചാണ് വിവിധ ശില്പശാലകള് കുട്ടികള്‍ക്കായി ഒരുക്കുന്നത്.
കുട്ടികളുടേതായ രീതിയില്‍ റേസ് കാറുകള്‍ രൂപകല്പന ചെയ്യാനും അവ നിര്‍മിക്കാനും പ്രാപ്തമാക്കുക, സ്വന്തമായ രീതിയില്‍ കഥകള്‍ പറയാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികളും, ഇമാറാത്തി സസ്യങ്ങള്‍ അടുത്തറിയുക, പേള്‍ ഡൈവിങ്, പരമ്പരാഗത നെയ്ത്ത് പരിശീലിപ്പിക്കുക, അറബിക് കാലിഗ്രഫിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുക തുടങ്ങിയവയും മേളയുടെ ഭാഗമായൊരുക്കുന്ന പരിപാടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.