ദുബൈ: സാങ്കേതികവിദ്യയിൽ അനുദിനം കുതിച്ചുപായുന്ന യു.എ.ഇയിൽ ഒരു സെൽഫി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ സംവിധാനവുമായി അബൂദബി ഇസ്ലാമിക് ബാങ്ക്. ഫേസ് ഐഡി സംവിധാനം വഴിയാണ് അതിവേഗ അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കുന്നത്. ഫേസ് ഐഡി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം നൽകുന്ന രാജ്യത്തെ ആദ്യ ബാങ്ക് എന്ന ഖ്യാതിയും ഇതോടെ അബൂദബി ഇസ്ലാമിക് ബാങ്ക് സ്വന്തമാക്കി.
ബാങ്കിെൻറ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സെൽഫി എടുത്താൽ തിരിച്ചറിയലിെൻറ ആദ്യഘട്ടം പൂർത്തിയാകും. ആപ് ഡൗൺലോഡ് ചെയ്തശേഷം മൊബൈൽ നമ്പർ നൽകണം. അതിലേക്ക് ഒ.ടി.പി എത്തും.
സെൽഫിക്കു പിന്നാലെ മുഖത്തിെൻറ വിവിധ വശങ്ങൾ ഫേസ് ഐഡി കൃത്യമാക്കാൻ ആപ് സ്കാൻ ചെയ്യും. തുടർന്ന് തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി സ്കാൻ ചെയ്യണം. പിന്നീട് പാസ്പോർട്ടിെൻറ ഒന്നാം പേജും സ്കാൻ ചെയ്യണം. ജോലിയുള്ളവരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റും സ്കാൻ ചെയ്യണം. ബാങ്കിെൻറ നിബന്ധനകൾ ഒപ്പിടാൻ എത്താൻ സൗകര്യപ്പെടുന്ന ഏറ്റവും അടുത്ത ശാഖകൂടി നൽകിയാൽ അക്കൗണ്ട് തയാർ. ഡിജിറ്റൽ അക്കൗണ്ടുകൾ തുടങ്ങാൻ ദുബൈയിലെ ചില ബാങ്കുകൾ സമാനമായ സൗകര്യം നേരത്തേ നൽകിയിരുന്നു. എന്നാൽ, ഫേസ് ഐഡി സൗകര്യം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.