ദുബൈ: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനെതിരെ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് അഞ്ചുലക്ഷം ദിർഹം വരെ പിഴ ചുമത്തും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കിംവദന്തികളെയും സൈബർ കുറ്റകൃത്യങ്ങളെയും തടയുന്നതിനായി 2021ൽ പാസാക്കിയ ഫെഡറൽ നിയമത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ആർട്ടിക്കിൾ 27 പ്രകാരം വാർത്ത വിതരണ നെറ്റ്വർക്ക് വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മറ്റുള്ളവരെ നിയമലംഘനത്തിന് പ്രേരിപ്പിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയോ തടവുശിക്ഷയോ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.