ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ നാല്പത്തിനാലാം വാർഷിക സമാപന സമ്മേളനം ചലച്ചിത്ര-സീരിയൽ താരം

ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു

ശക്തി തിയേറ്റേഴ്​സ്​ വാർഷിക സമ്മേളനം സമാപിച്ചു

അബൂദബി: നവ വൈജ്ഞാനിക വികസിത കേരളം യാഥാർഥ്യമാകുമ്പോൾ നവ വൈകാരിക സാമൂഹിക വികസന വിടവുകൾ അതിന് മങ്ങലേൽപ്പിക്കുന്നതായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ചലച്ചിത്ര-സീരിയൽ താരവുമായ ഗായത്രി വർഷ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീധന ആത്മഹത്യയും പ്രണയകൊലയും വൃദ്ധരായ മാതാപിതാക്കളെ പുറത്താക്കുന്നതുമെല്ലാം ഇതിന്‍റെ ഭാഗമാണ്​. ശക്തി തിയറ്റേഴ്‌സ് അബൂദബിയുടെ 44ാം വാർഷിക സമാപന സമ്മേളനം നിഖിൽ മോഹൻ നഗറിൽ (കേരള സോഷ്യൽ സെന്‍ററിൽ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ശക്തി പ്രസിഡന്‍റ്​ ടി.കെ. മനോജിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത തമിഴ് നടൻ വിജയകാന്തിന്‍റെയും നാടകപ്രവർത്തകൻ പ്രശാന്ത് നാരായണന്‍റെയും വേർപാടിൽ അനുശോചിച്ചു. അനുശോചനപ്രമേയം വൈസ് പ്രസിഡന്‍റ്​ നാഷ പത്തനാപുരം അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ്​ എ.കെ. ബീരാൻകുട്ടി, മാസ് ഷാർജ പ്രസിഡന്‍റ്​ വാഹിദ് നാട്ടിക, അൽ ഐൻ മലയാളി സമാജം പ്രസിഡന്‍റ്​ ഫക്രുദ്ദീൻ അലി അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

മെംബർഷിപ്പ് പ്രവർത്തനോദ്ഘാടനം ശക്തി മുൻ പ്രസിഡന്‍റ്​ എൻ.വി. മോഹനൻ മുഖ്യ രക്ഷാധികാരി അഡ്വ. അൻസാരി സൈനുദ്ദീന് നൽകി നിർവഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പ്രവർത്തന റിപ്പോർട്ടും പ്രസിഡന്‍റ്​ ടി.കെ. മനോജ് സംഘടനാ റിപ്പോർട്ടും ട്രഷറർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന്​ നടന്ന തെരഞ്ഞെടുപ്പിൽ കെ.വി. ബഷീർ പ്രസിഡന്‍റും എ. എൽ. സിയാദ് ജനറൽ സെക്രട്ടറിയുമായ 17 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. അസീസ് ആനക്കര (വൈസ് പ്രസിഡന്‍റ്​), വി. വി. നികേഷ് (ജോ. സെക്രട്ടറി), ഫൈസൽ മരക്കാർ (ട്രഷറർ), മുസ്തഫ മാവിലായി (അസി. ട്രഷറർ), അജീബ് പരവൂർ (മെംബർഷിപ്പ് സെക്രട്ടറി), അജിൻ പോത്തേര (കലാവിഭാഗം സെക്രട്ടറി), സൈനു (അസി. കലാവിഭാഗം സെക്രട്ടറി), ഷെറിൻ വിജയൻ (സാഹിത്യവിഭാഗം സെക്രട്ടറി), റെജിൻ മാത്യു (അസി. സാഹിത്യവിഭാഗം സെക്രട്ടറി), ഉബൈദുല്ല(കായികവിഭാഗം സെക്രട്ടറി), നൗഷാദ് കാരയിൽ (അസി. കായികവിഭാഗം സെക്രട്ടറി), ഉബൈദുല്ല (സാമൂഹ്യ ക്ഷേമം സെക്രട്ടറി), ബിന്ദു നഹാസ് (വനിതാ വിഭാഗം സെക്രട്ടറി), സുമ വിപിൻ (അസി. വനിതാ വിഭാഗം സെക്രട്ടറി), മുഹമ്മദ് ഷാഫി (ഐ.ടി ആൻഡ് മീഡിയ സെക്രട്ടറി) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. 13 അംഗ രക്ഷാധികാരി കമ്മിറ്റിയെയും സുനിൽ ഉണ്ണികൃഷ്ണനെ ഓഡിറ്ററായും സമ്മേളനം തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും ജോ. സെക്രട്ടറി ഹാരിസ് സി.എം.പി നന്ദിയും പറഞ്ഞു.

Tags:    
News Summary - Shakti Theaters annual conference concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.