എമിഗ്രേഷൻ എളുപ്പം; ഷാർജ വിമാനത്താവളം ഇനി സ്​മാർട്ട്​

ഷാർജ: ഷാർജ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇപ്പോൾ എമിഗ്രേഷൻ അതി ലളിതം. വിമാനത്താവളത്തിലെ സ്​മാർട്ട്​ഗേറ്റുകളിലൂടെ പ്രവേശിച്ചാൽ 20 സെക്കൻറുകൾ മാത്രം മതി പാസ്​പോർട്ട്​ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അകത്തു കടക്കാൻ.  വിമാനത്താവളത്തിലെ സ്​മാർട്ട്​ ഗേറ്റ്​ ​രജിസ്​ട്രേഷൻ കൗണ്ടറുകളിൽ എത്തി പാസ്​പോർട്ടുകൾ രജിസ്​റ്റർ ചെയ്യുകയാണ്​ ഇതിന്​ ആദ്യം വേണ്ടത്​. കണ്ണുകൾ സ്​കാൻ ചെയ്​ത്​ പാസ്​പോർട്ടിൽ എൻറോൾഡ്​ ഇൻ ഇ ഗേറ്റ്​ എന്ന്​ സ്​റ്റാമ്പ്​ പതിച്ച്​ കിട്ടാൻ പത്തു സെക്കൻറു മതി.   പിന്നീട്​ ഷാർജ വിമാനത്താവളം മുഖേന യാത്ര പോവുകയോ വരികയോ ചെയ്യു​േമ്പാഴെല്ലാം സ്​മാർട്ട്​ ഗേറ്റ്​ സൗജന്യം പ്രയോജനപ്പെടുത്താം. 

രജിസ്​റ്റർ ചെയ്​ത പാസ്​പോർട്ടുകളുടെ ഫോ​േട്ടാ പേജ്​ സ്​മാർട്ട്​ ഗേറ്റിന്​ മുൻപുള്ള ഇ റീഡറിൽ വെക്കണം. യാത്ര പുറപ്പെടുന്ന ഘട്ടത്തിലാണെങ്കിൽ ബോർഡിങ്​ പാസും സ്​കാൻ ചെയ്യണം. അതോടെ ഗേറ്റി​​​​െൻറ പ്രവേശന കവാടം  തുറന്നു കിട്ടും. സ്​മാർട്ട്​ ഗേറ്റിൽ പ്രവേശിച്ച്​ നിർദിഷ്​ട സ്​ഥലത്ത്​ നിന്ന്​ കാമറയിലേക്ക്​ നോക്കുക. ഞൊടിയിടയിൽ നടപടികൾ പൂർത്തിയായി സ്​മാർട്ട്​ ഗേറ്റ്​ താനേ തുറന്നു കിട്ടും.  അഭ്യന്തര മന്ത്രാലയത്തി​​​​െൻറ പിന്തുണയോടെയാണ്​ നടപടികളെല്ലാം. യാത്ര പോകുന്ന വേളയിൽ അല്ലാത്തപ്പോഴും വിമാനത്താവളത്തിൽ എത്തി പാസ്​പോർട്ടുകളുടെ രജിസ്​ട്രേഷൻ നടത്താം. ദുബൈ ഒഴികെ യു.എ.ഇയിലെ   വിമാനത്താവളങ്ങളിലെ സ്​മാർട്ട്​ ഗേറ്റ്​ സൗകര്യം ഉപയോഗിക്കാനും ഇവിടെ നടത്തുന്ന രജിസ്​ട്രേഷൻ മതിയാവും.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ ആരംഭിച്ച 16 സ്​മാർട്ട്​ ഗേറ്റുകൾ മുഖേന 85000 യാത്രക്കാർ സഞ്ചരിച്ചു. യാത്രക്കാരുടെ ഒഴുക്കുള്ള സമയങ്ങളിൽ പോലും തിരക്കും തിക്കുമുട്ടും പ്രകടമാവാത്ത രീതിയിൽ നടപടിക്രമങ്ങൾ സുഖമമായി പൂർത്തിയാക്കാൻ ഇൗ സേവനം സഹായകമാവുന്നതായി ഷാർജ വിമാനത്താവള അതോറിറ്റി ചെയർമാൻ അലി സലീം അൽ മിദ്​ഫ വ്യക്​തമാക്കി. മുൻപ്​ 10 മിനിറ്റ്​ എടുത്തിരുന്ന നടപടിക്രമമാണ്​ 20 സെക്കൻറ്​ കൊണ്ട്​ പൂർത്തിയാവുന്നത്​. എട്ട്​ സ്​മാർട്ട്​ ഗേറ്റുകൾ അറൈവൽ വിഭാഗത്തിലും എട്ടു സ്​മാർട്ട്​ ഗേറ്റുകൾ ഡിപ്പാർച്ചർ വിഭാഗത്തിലും സ്​ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ രീതിയിലെ കൗണ്ടറുകൾ ഇപ്പോഴും നിലവിലുണ്ട്​. വ്യവസായം, വിനോദ സഞ്ചാരം, ജോലി^വിദ്യാഭ്യാസ ആവശ്യം എന്നിവക്കായി എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വന്ന വൻ വർധനയുടെ സാഹചര്യത്തിലാണ്​ സ്​മാർട്ട്​ഗേറ്റ്​ ഉൾപ്പെടെ മികച്ച ലോക നിലവാരമുള്ള അതിനൂതന സൗകര്യങ്ങൾ ഷാർജയിൽ ഒരുക്കുന്നത്​.

10 ലക്ഷം യാത്രക്കാർക്കുള്ള സൗകര്യങ്ങളാണ്​ നിലവിൽ ഷാർജയിലുള്ളത്​. 11 ലക്ഷം യാത്രക്കാരാണ്​ കഴിഞ്ഞ വർഷം ഇതിലൂടെ യാത്ര ചെയ്തത്​. വരും നാളുകളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നത്​ മുന്നിൽക്കണ്ട്​ 150 കോടി ദിർഹത്തി​​​​െൻറ വികസന പ്രവർത്തനങ്ങളാണ്​ ഷാർജ വിമാനത്താവളം ആസൂത്രണം ചെയ്യുന്നതെന്ന്​ അൽ മിദ്​ഫ അറിയിച്ചു. ഷാര്‍ജ- ദൈദ് റോഡില്‍ നിന്ന് വിമാനതാവളത്തിലേക്കുള്ള പാലത്തി​​​​െൻറ നിര്‍മാണം ത്വരിത ഗതിയില്‍ നടക്കുകയാണ്. ഡിസംബറില്‍ ഇത് ഗതാഗതത്തിന് തുറക്കും- മിദ്ഫ പറഞ്ഞു. പാലം പൂര്‍ത്തിയാകുന്ന മുറക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. വികസനം പൂര്‍ത്തിയാകുന്നതോടെ വരാനും പോകാനും ഉപയോഗിക്കുന്ന നിലവിലെ സ്ഥലം പുറപ്പെടുന്നതിന് മാത്രമായിട്ടായിരിക്കും ഉപയോഗിക്കുക. ആഗമന ഭാഗത്തെ വികനത്തി​​​​െൻറ മാസ്​റ്റര്‍ പ്ളാന്‍ ഷാര്‍ജ സര്‍ക്കാറിന് നല്‍കി അംഗീകാരം നേടിയതായും നിര്‍മാണ ചുമതല പാര്‍സന്‍ കമ്പനിയെ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് ഗേറ്റ്   ഉപയോഗിക്കുന്നത് എങ്ങനെ? 
> ഷാര്‍ജ അന്താരാഷ്​ട്ര വിമാനത്താവളം അല്ലെങ്കിൽ ജി.ഡി.ആര്‍.എഫ്.എ ഷാര്‍ജ ഓഫീസുകളില്‍ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക. 
> ലഗേജ് പരിശോധിപ്പിച്ച് ബോര്‍ഡിങ് പാസ് കരസ്ഥമാക്കുക.
> സ്മാര്‍ട്ട് ഗേറ്റിലെ സ്​കാനറിൽ പാസ്പോര്‍ട്ടിലെ ഫോട്ടോപേജ്   കാണിക്കുക
ോര്‍ഡിങ് പാസിലെ ബാര്‍കോഡ് ഇ-^റീഡറില്‍ സ്കാന്‍ ചെയ്യുക
> പ്രത്യേകമായി അടയാളപ്പെടുത്തിയ ഭാഗത്ത് നിൽക്കുക. ബാഗ് സമീപത്ത് തന്നെ വെക്കുക. കണ്ണട, തൊപ്പി, തലപ്പാവ് എന്നിവ ഉണ്ടെങ്കില്‍  മാറ്റുക. 
കാമറക്ക് അഭിമുഖമായി നില്‍ക്കുക. എല്ലാം കൃത്യമായാല്‍ അകത്തേക്ക് കടക്കാൻ വാതില്‍ തുറക്കും
 

 

Tags:    
News Summary - sharjah airport uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.