എമിഗ്രേഷൻ എളുപ്പം; ഷാർജ വിമാനത്താവളം ഇനി സ്മാർട്ട്
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇപ്പോൾ എമിഗ്രേഷൻ അതി ലളിതം. വിമാനത്താവളത്തിലെ സ്മാർട്ട്ഗേറ്റുകളിലൂടെ പ്രവേശിച്ചാൽ 20 സെക്കൻറുകൾ മാത്രം മതി പാസ്പോർട്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി അകത്തു കടക്കാൻ. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ കൗണ്ടറുകളിൽ എത്തി പാസ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയാണ് ഇതിന് ആദ്യം വേണ്ടത്. കണ്ണുകൾ സ്കാൻ ചെയ്ത് പാസ്പോർട്ടിൽ എൻറോൾഡ് ഇൻ ഇ ഗേറ്റ് എന്ന് സ്റ്റാമ്പ് പതിച്ച് കിട്ടാൻ പത്തു സെക്കൻറു മതി. പിന്നീട് ഷാർജ വിമാനത്താവളം മുഖേന യാത്ര പോവുകയോ വരികയോ ചെയ്യുേമ്പാഴെല്ലാം സ്മാർട്ട് ഗേറ്റ് സൗജന്യം പ്രയോജനപ്പെടുത്താം.
രജിസ്റ്റർ ചെയ്ത പാസ്പോർട്ടുകളുടെ ഫോേട്ടാ പേജ് സ്മാർട്ട് ഗേറ്റിന് മുൻപുള്ള ഇ റീഡറിൽ വെക്കണം. യാത്ര പുറപ്പെടുന്ന ഘട്ടത്തിലാണെങ്കിൽ ബോർഡിങ് പാസും സ്കാൻ ചെയ്യണം. അതോടെ ഗേറ്റിെൻറ പ്രവേശന കവാടം തുറന്നു കിട്ടും. സ്മാർട്ട് ഗേറ്റിൽ പ്രവേശിച്ച് നിർദിഷ്ട സ്ഥലത്ത് നിന്ന് കാമറയിലേക്ക് നോക്കുക. ഞൊടിയിടയിൽ നടപടികൾ പൂർത്തിയായി സ്മാർട്ട് ഗേറ്റ് താനേ തുറന്നു കിട്ടും. അഭ്യന്തര മന്ത്രാലയത്തിെൻറ പിന്തുണയോടെയാണ് നടപടികളെല്ലാം. യാത്ര പോകുന്ന വേളയിൽ അല്ലാത്തപ്പോഴും വിമാനത്താവളത്തിൽ എത്തി പാസ്പോർട്ടുകളുടെ രജിസ്ട്രേഷൻ നടത്താം. ദുബൈ ഒഴികെ യു.എ.ഇയിലെ വിമാനത്താവളങ്ങളിലെ സ്മാർട്ട് ഗേറ്റ് സൗകര്യം ഉപയോഗിക്കാനും ഇവിടെ നടത്തുന്ന രജിസ്ട്രേഷൻ മതിയാവും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച 16 സ്മാർട്ട് ഗേറ്റുകൾ മുഖേന 85000 യാത്രക്കാർ സഞ്ചരിച്ചു. യാത്രക്കാരുടെ ഒഴുക്കുള്ള സമയങ്ങളിൽ പോലും തിരക്കും തിക്കുമുട്ടും പ്രകടമാവാത്ത രീതിയിൽ നടപടിക്രമങ്ങൾ സുഖമമായി പൂർത്തിയാക്കാൻ ഇൗ സേവനം സഹായകമാവുന്നതായി ഷാർജ വിമാനത്താവള അതോറിറ്റി ചെയർമാൻ അലി സലീം അൽ മിദ്ഫ വ്യക്തമാക്കി. മുൻപ് 10 മിനിറ്റ് എടുത്തിരുന്ന നടപടിക്രമമാണ് 20 സെക്കൻറ് കൊണ്ട് പൂർത്തിയാവുന്നത്. എട്ട് സ്മാർട്ട് ഗേറ്റുകൾ അറൈവൽ വിഭാഗത്തിലും എട്ടു സ്മാർട്ട് ഗേറ്റുകൾ ഡിപ്പാർച്ചർ വിഭാഗത്തിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ രീതിയിലെ കൗണ്ടറുകൾ ഇപ്പോഴും നിലവിലുണ്ട്. വ്യവസായം, വിനോദ സഞ്ചാരം, ജോലി^വിദ്യാഭ്യാസ ആവശ്യം എന്നിവക്കായി എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വന്ന വൻ വർധനയുടെ സാഹചര്യത്തിലാണ് സ്മാർട്ട്ഗേറ്റ് ഉൾപ്പെടെ മികച്ച ലോക നിലവാരമുള്ള അതിനൂതന സൗകര്യങ്ങൾ ഷാർജയിൽ ഒരുക്കുന്നത്.
10 ലക്ഷം യാത്രക്കാർക്കുള്ള സൗകര്യങ്ങളാണ് നിലവിൽ ഷാർജയിലുള്ളത്. 11 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം ഇതിലൂടെ യാത്ര ചെയ്തത്. വരും നാളുകളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നത് മുന്നിൽക്കണ്ട് 150 കോടി ദിർഹത്തിെൻറ വികസന പ്രവർത്തനങ്ങളാണ് ഷാർജ വിമാനത്താവളം ആസൂത്രണം ചെയ്യുന്നതെന്ന് അൽ മിദ്ഫ അറിയിച്ചു. ഷാര്‍ജ- ദൈദ് റോഡില്‍ നിന്ന് വിമാനതാവളത്തിലേക്കുള്ള പാലത്തിെൻറ നിര്‍മാണം ത്വരിത ഗതിയില്‍ നടക്കുകയാണ്. ഡിസംബറില്‍ ഇത് ഗതാഗതത്തിന് തുറക്കും- മിദ്ഫ പറഞ്ഞു. പാലം പൂര്‍ത്തിയാകുന്ന മുറക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. വികസനം പൂര്‍ത്തിയാകുന്നതോടെ വരാനും പോകാനും ഉപയോഗിക്കുന്ന നിലവിലെ സ്ഥലം പുറപ്പെടുന്നതിന് മാത്രമായിട്ടായിരിക്കും ഉപയോഗിക്കുക. ആഗമന ഭാഗത്തെ വികനത്തിെൻറ മാസ്റ്റര്‍ പ്ളാന്‍ ഷാര്‍ജ സര്‍ക്കാറിന് നല്‍കി അംഗീകാരം നേടിയതായും നിര്‍മാണ ചുമതല പാര്‍സന്‍ കമ്പനിയെ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിക്കുന്നത് എങ്ങനെ?
> ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ ജി.ഡി.ആര്‍.എഫ്.എ ഷാര്‍ജ ഓഫീസുകളില്‍ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക.
> ലഗേജ് പരിശോധിപ്പിച്ച് ബോര്‍ഡിങ് പാസ് കരസ്ഥമാക്കുക.
> സ്മാര്‍ട്ട് ഗേറ്റിലെ സ്കാനറിൽ പാസ്പോര്‍ട്ടിലെ ഫോട്ടോപേജ് കാണിക്കുക
ോര്‍ഡിങ് പാസിലെ ബാര്‍കോഡ് ഇ-^റീഡറില്‍ സ്കാന്‍ ചെയ്യുക
> പ്രത്യേകമായി അടയാളപ്പെടുത്തിയ ഭാഗത്ത് നിൽക്കുക. ബാഗ് സമീപത്ത് തന്നെ വെക്കുക. കണ്ണട, തൊപ്പി, തലപ്പാവ് എന്നിവ ഉണ്ടെങ്കില്‍ മാറ്റുക.
കാമറക്ക് അഭിമുഖമായി നില്‍ക്കുക. എല്ലാം കൃത്യമായാല്‍ അകത്തേക്ക് കടക്കാൻ വാതില്‍ തുറക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.