????????? ?????, ????? ????????

ഇളംമുറ പ്രതിഭകളുടെ അക്ഷരത്തെളിച്ചത്തിൽ കേരളം തിളങ്ങും

ഷാർജ: പുസ്​തകങ്ങളുടെ തറവാട്ടുമുറ്റത്ത്​ മലയാളിക്കുട്ടികളുടെ പ്രതിഭാവിലാസം പൂവിടുന്നു. ഒമ്പത്​ വയസ്സുകാരി ജസ്​റ്റീന ജിബി​​െൻറയും 14കാരൻ ആര്യൻ മുരളീധര​​െൻറയും പുസ്​തകങ്ങളാണ്​ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നത്​. ജസ്​റ്റീന രചിച്ച ‘മൈ ഇമാജിനറി വേൾഡ്​’ വെള്ളിയാഴ്​ചയും ആര്യൻ രചന നിർവഹിച്ച ‘എ ട്രിസ്​റ്റ്​ വിത്​ ലൈഫ്​’ നവംബർ 11നും പ്രകാശനം ചെയ്യും.

വെള്ളിയാഴ്​ച രാത്രി 9.30ന്​ ലി​റ്ററേച്ചർ ​േഫാറത്തിലാണ്​ ‘മൈ ഇമാജിനറി വേൾഡ്​’ പ്രകാശനം ചെയ്യുക. ഇംഗ്ലീഷ്​ ഭാഷയിൽ രചിച്ച ഇൗ പുസ്​തകത്തിൽ ഒമ്പത്​ കഥകളും മൂന്ന്​ കവിതകളുമാണുള്ളത്​. എൻ.ടി.വി ചെയർമാൻ മാത്യുക്കുട്ടി കടോണും ദുബൈ ആംലഡ്​ സ്​കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ്​ പുതുശ്ശേരിയും പ്രകാശനം നിർവഹിക്കും.

ആംലഡ് സ്​കൂളിലെ നാലാം ഗ്രേഡ്​ വിദ്യാർഥിനിയായ ജസ്​റ്റീന എറണാകുളം ഇടപ്പള്ളി സ്വദേശിയും ദുബൈയിൽ മൊബൈൽ ​േഫാൺ മൊത്തവ്യാപാരിയുമായ ജിബിൻ വർക്കി, കാക്കനാട്​ സ്വദേശിനിയും എൻ.ടി.വി ആങ്കറുമായ ജോമിന ജിബി​ൻ എന്നിവരുടെ മകളാണ്​. സ്​കൂൾതലത്തിൽ സർഗരചനക്ക്​ സമ്മാനങ്ങൾ നേടിയിട്ടുള്ള ജസ്​റ്റീന നർത്തകി കൂടിയാണ്​. 

എ ട്രിസ്​റ്റ്​ വിത്​ ലൈഫ്​
 

വിയാനി പബ്ലിക്കേഷൻസ്​ അച്ചടിച്ച ‘മൈ ഇമാജിനറി വേൾഡ്​’ നേരത്തെ ഗ്രാഫിക്​ ഡിസൈനർ ജിലു മരിയ തോമസ്​ എറണാകുളത്ത്​ പ്രകാശനം ചെയ്​തിരുന്നു. 
പുസ്​തകത്തി​​െൻറ പുനഃപ്രകാശനമാണ്​ ഷാർജ പുസ്​തകോത്സവത്തിൽ നടക്കുന്നത്​. ആര്യൻ മുരളീധര​​െൻറ ‘എ ട്രിസ്​റ്റ്​ വിത്​ ലൈഫ്​’ 11ന്​ വൈകുന്നേരം ആറിന്​ ബുക്​​ ഫോറം ഒാഡിറ്റോറിയത്തിലാണ്​ പ്രകാശനം ചെയ്യുക. ആറ്​ ഇംഗ്ലീഷ്​ ചെറുകഥകളുടെ സമാഹാരമാണിത്​. 

ദുബൈ ദ മില്ലേനിയം സ്​കൂൾ വിദ്യാർഥിയായ ആര്യൻ മലപ്പുറം മങ്കട സ്വദേശിയും ഷാർജ പെട്രോഫാകിൽ മെക്കാനിക്കൽ എൻജിനീയറുമായ മുരളീധര​​െൻറയും രാഗത്തി​​െൻറയും മകനാണ്​. പ​ത്രമാധ്യമങ്ങളിൽ 15ഒാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ആര്യൻ എഴുത്തിന്​ പുറമെ സ്​പെല്ലിങ്​ മത്സരം, അബാക്കസ്​ എന്നിവയിലും മികവ്​ തെളിയിച്ചിട്ടുണ്ട്​. 2014ലെ ശൈഖ്​ ഹംദാൻ അവാർഡ്​ ജേതാവാണ്​. ​സ്​പെൽബീ ജി.സി.സി തല മത്സരത്തിലെ ജേതാവും ബാംഗ്ലൂരിൽ നടന്ന സ്​പെൽബീ ഇൻറർനാഷനലിലെ നാലാം സ്​ഥാനക്കാരനുമാണ്​. മലേഷ്യയിൽ സംഘടിപ്പിച്ച അബാക്കസ്​ ഇൻറർനാഷനൽ ചാമ്പ്യൻഷിപ് ജേതാവാണ്​. അബാക്കസ്​ യു.എ.ഇ നാഷനൽ ചാമ്പ്യൻപട്ടം നാല്​ തവണ നേടുകയും ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - sharjah book fair-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.