ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 37ാം അധ്യായത്തിന് അല്‍ താവൂനിലെ എക്സ്പോ സെന്ററില്‍ വിജയസമാപനം. പ്രവാസത്തിെൻറ എണ്ണിയാല്‍ തീരത്ത തിരക്ക് മാറ്റി വെച്ച്, ലക്ഷകണക്കിന് സന്ദര്‍ശകരാണ് 11 ദിവസം നീണ്ട് നിന്ന അക്ഷരോത്സവം കാണാനെത്തിയത്. അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തില്‍ നടന്ന മേളയില്‍ ജപ്പാനായിരുന്നു വിശിഷ്ടാതിഥി. മലയാളത്തിെൻറ മഹോത്സവം തന്നെയായിരുന്നു ഇത്തവണത്തെ പുസ്തകോത്സം. വിവിധ എമിറേറ്റുകളില്‍ നിന്ന് മലയാളി കുടുംബങ്ങള്‍ മേളകാണാനെത്തി.
150ലധികം പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. പ്രവാസികളായ എഴുത്തുകാര്‍ നാട്ടിലുള്ള എഴുത്തുക്കാരേക്കാള് ഒട്ടും പുറകിലല്ല എന്ന് അരക്കിട്ടുറപ്പിക്കുകയായിരുന്നു പുസ്തകങ്ങളിലൂടെ. ഇത്തവണത്തെ ഡി.സി നോവല്‍ പുരസ്കാരം നേടിയ യുവ പ്രവാസി എഴുത്തുകാരന് അനില്‍ ദേവസ്സിയുടെ 'യാ ഇലാഹി ടൈംസ്' പ്രവാസത്തില്‍ നിന്നിറങ്ങിയ മികച്ച രചനകളില്‍ ഒന്നാണ്. അക്ഷരങ്ങള്‍ക്ക് എന്നും സൂര്യ തേജസാണെന്നും വായന മരിക്കുകയല്ല ഉദിച്ചുയരുകയാണെന്നുള്ള സന്ദേശവുമായി, 77 രാജ്യങ്ങളില്‍ നിന്ന് രണ്ട് കോടി പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ എത്തിയത്. ഇതില്‍ 80,000 പുസ്തകങ്ങള്‍ പുതിയതായിരുന്നു. 10 വയസുള്ള മലയാളി വിദ്യാര്‍ഥിനി തഹാനി ഹാഷിറായിരുന്നു മേളയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി. 'എെൻറ ജാലക കാഴ്ച്ചകള്‍' എന്ന കവിത സമാഹാരം വരച്ച് കാട്ടിയത് ആധുനിക കാലഘട്ടത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമായിരുന്നു. മന്ത്രി ജി. സുധാകരെൻറയും കെ.ടി ജലീലിെൻറയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു.
തമിഴ് സാഹിത്യ മേഖലയില്‍ പുത്തനുണര്‍വ്വ് പകര്‍ന്ന പെരുമാള്‍ മുരുകന്, ശശി തരൂര്‍, നടന് പ്രകാശ് രാജ്, കനിമൊഴി, അബ്ദുസമദ് സമദാനി, മുനവ്വറലി ശിഹാബ് തങ്ങള്‍, അന്‍വര്‍ അലി, പി. രാമന്, ദിവാകരന് വിഷ്ണു മംഗലം, മനോജ് കെ. ജയന്, യു.കെ. കുമാരന്, റസൂല്‍ പൂക്കുട്ടി, എരഞ്ഞോളി മൂസ തുടങ്ങിയ നിരവധി പ്രമുഖരാണ് മലയാളത്തില്‍ നിന്ന് എത്തിയത്. ഷാര്‍ജ പുസ്തകോത്സവത്തെ കുറിച്ച് ഒ.അശോക് കുമാര്‍ തയ്യാറക്കിയ 'ഐലന്‍ഡ് ഓഫ് ബുക്സ്' എന്ന ഡൊക്യുമെൻററി സന്ദര്‍ശകരുടെയും സംഘാടകരുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് രണ്ടാമതും പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ക്കുള്ള വൈവിധ്യ പൂര്‍ണമായ നിരവധി പരിപാടികള്‍ ഇത്തവണ ഒരുക്കിയിരുന്നു. ബാല സാഹിത്യ കൃതികളും ധാരാളമെത്തി. അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്ത്തകന് വി.എം. സതീഷിനെ കുറിച്ചുള്ള പുസ്തകവും പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും നടനുമായ ജോയ് മാത്യുവാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് അക്ഷരോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.