ഷാർജ: മരുഭൂമി അരങ്ങും കഥാപാത്രവുമാകുന്ന ഷാർജ ഡെസേർട്ട് തിയറ്റർ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ഉജ്ജ്വല തുടക്കം. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഡിസംബർ 13 വരെ അൽ കിഹൈഫിൽ നടക്കുന്ന മേളയുടെ ഉദ്ഘാടന നാടകമായ 'സല്ലൂം അൽ അറബ്' ഷാർജ ഭരണാധികാരി വീക്ഷിക്കുകയും ചെയ്തു.
ഇമാറാത്തി ബദവി ജീവിതത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മൂല്യങ്ങളും പൈതൃകവും ഉൾക്കൊള്ളുന്ന കഥയാണ് പറയുന്നത്. യു.എ.ഇ, ഈജിപ്ത്, മൊറോക്കോ, സിറിയ, മോറിത്താനിയ എന്നിവിടങ്ങളിലെ അഞ്ച് നാടക ടീമും അറബ് രാജ്യങ്ങളിൽനിന്നുള്ള ഡസൻ കണക്കിന് നാടക കലാകാരന്മാരുടെ സാന്നിധ്യവും ഫെസ്റ്റിവലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.