ഷാർജ: എമിറേറ്റിലെ ബസ് റൂട്ട് 313ൽ നാല് അധിക സ്റ്റോപ്പുകൾകൂടി അനുവദിച്ച് ഷാർജ ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). റൊല്ല സ്റ്റേഷനിൽനിന്ന് അൽ നഹ്ദ, ഫ്രീസോണിലേക്കും ദുബൈ ഇന്റർനാഷനൽ എയർപോർട്ടിന്റെ ഗേറ്റ് രണ്ടിലേക്കും പോകുന്ന റൂട്ടിലാണ് നാല് പിക്കപ്പ് സ്റ്റോപ്പുകൾകൂടി പുതുതായി ചേർത്തത്. അൽ ഖസ്ബ, പുൾമാൻ ഹോട്ടൽ 2, അൽ അൻസാരി എക്സ്ചേഞ്ച് 2, സയന്റിഫിക് ക്രിയേറ്റിവിറ്റി സെന്റർ 1 എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകൾ. ജൂലൈ 25 മുതൽ ഇവിടങ്ങളിൽ ബസുകൾ നിർത്തും.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എസ്.ആർ.ടി.എ അറിയിച്ചു. ഷാർജയിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കു പോകുന്ന യാത്രക്കാർക്ക് പുതിയ ബസ് സ്റ്റോപ്പുകൾ അനുവദിച്ചത് കൂടുതൽ സഹായകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.