ഷാർജ: കലാ സാഹിത്യ മേഖലയിൽ യുവ തലമുറയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഷാർജ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 14ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 27ന് നടക്കും. വിപുലമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
സുബൈർ പതിമംഗലം (ചെയർമാൻ), ഉനൈസ് സഖാഫി (ജനറൽ കൺവീനർ), മുനീർ പുഴാതി (ട്രഷറർ), സലിം വളപട്ടണം (വൈസ് ചെയർമാൻ), സുബൈർ അവേലം, മിഹ്റാജ് ഒ.പി, മമ്മൂട്ടി ബുതീന, ഇസ്മാഈൽ തുവ്വക്കുന്ന്, നവാസ് ഹാജി (ജോയന്റ് കൺവീനർമാർ), അർഷാദ് പാനൂർ, ഫാസിൽ ഹാജി അബു ഷഗാറ, അൻവർ ചെരക്കാപറമ്പ്.
ഹംസ ചേർപ്പ്, ഹസീബ് പോത്താങ്കണ്ടം, അനീസ് നീർവേലി (സംഘാടക സമിതി ഭാരവാഹികൾ), കബീർ മാഷ് (ഉപദേശക സമിതി ചെയർമാൻ), മൂസ കിണാശ്ശേരി (ജനറൽ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. ഫാമിലി, യൂനിറ്റ്, സെക്ടർ സാഹിത്യോത്സവങ്ങളിൽ പ്രതിഭ തെളിയിച്ച 1000ത്തിലധികം മത്സരാർഥികളാണ് പ്രവാസി സാഹിത്യോത്സവിൽ പങ്കെടുക്കുക.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ കാറ്റഗറികളിലായി ഖവാലി, ദഫ്മുട്ട്, ഖസീദ, നശീദ, കഥ പറയൽ, ആംഗ്യപ്പാട്ട്, ചിത്രരചന, സ്പോട്ട് മാഗസിൻ തുടങ്ങി 99 ഇനങ്ങളിലാണ് മത്സരം.
യൂനിറ്റ് തല മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. യോഗത്തിൽ മുഹമ്മദ് അൽ ജിഫ്രി അധ്യക്ഷത വഹിച്ചു. ആർ.എസ്.സി നാഷനൽ ഇബി ജാബിർ സഖാഫി ഉദ്ഘാടനം ചെയ്തു. ഫൈസൽ വേങ്ങാട് സ്വാഗതവും ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 056 201 6323, 050 203 9313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.